11:52am 09 November 2026
NEWS
കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 2024
04/05/2025  09:20 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 2024

മലയാള ചലച്ചിത്ര അഭിനയ മേഖലയ്ക്ക്  നൽകിയ മികച്ച  അഭിനയ മുഹൂർത്തങ്ങളെ മുൻനിർത്തി കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ സമഗ്ര സംഭാവനക്കുള്ള  കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 2024 ആദരവ്  ശ്രീമതി വിധുബാലക്ക്  ചലച്ചിത്ര നിർമ്മാതാവും, ജേസി  ഫൗണ്ടേഷന്റെ  ചെയർമാനുമായ ശ്രീ. ജെ. ജെ. കുറ്റിക്കാട്ടും, കഴിഞ്ഞ മലയാള കൊല്ലവർഷത്തിലെ മലയാളമങ്ക 1200  പട്ടം നേടിയ  കുമാരി ശ്രുതി സോമനും  ചേർന്ന്  അവരുടെ വസതിയിൽ നേരിട്ട് ചെന്ന് സമർപ്പിച്ചു.ഏപ്രിൽ 12ന്  കൊച്ചിയിൽ വെച്ച്  നടന്ന അവാർഡ് സമർപ്പണ പരിപാടിയിൽ അവർക്ക് പങ്കെടുക്കാൻ സാധിക്കാത്തതിനാൽ ആണ്  ഭാരവാഹികൾ നേരിട്ട് എത്തി ആദരിച്ചത് .കമ്മിറ്റി ഭാരവാഹികളായ ഇസ്മായിൽ കൊട്ടാരപ്പാട്ടും, ജോഷി എബ്രഹാം ചടങ്ങിന് നേതൃത്വം നൽകി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img