07:33pm 06 November 2026
NEWS
കെ മുഹമ്മദ് ഈസ മെമ്മോറിയൽ സൂപ്പർ ലീഗ് പ്രഖ്യാപിച്ചു

17/02/2025  04:29 PM IST
കെ മുഹമ്മദ് ഈസ മെമ്മോറിയൽ സൂപ്പർ ലീഗ് പ്രഖ്യാപിച്ചു

ദോഹ: ഖത്തറിലെ പ്രമുഖ ഇന്ത്യൻ ഫുട്ബോൾ സംഘടനയായ ഖിഫ് ഈയിടെ അന്തരിച്ച പൗരപ്രമുഖനും ദീർഘ കാലം ഖിഫ് സാരഥിയുമായിരുന്ന കെ മുഹമ്മദ് ഈസയുടെ പേരിൽ ഈ വർഷം മുതൽ സൂപ്പർ ലീഗ് ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഖിഫ് സംഘടിപ്പിച്ച മുഹമ്മദ് ഈസയുടെ അനുസ്മരണ പരിപാടിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുൻ കോച്ച് ഇവാൻ വുകോമാനോവിച്ച് ആണ് ഈസ മെമ്മോറിയൽ സൂപ്പർ ലീഗിന്റെ പ്രഖ്യാപനം നടത്തിയത്. ഖിഫ് പ്രസിഡന്റ്‌ ഷറഫ് പി ഹമീദിന്റെ അധ്യക്ഷതയിൽ ഈസയുടെ പ്രിയപ്പെട്ട ഗ്രൗണ്ടായ ദോഹ സ്റ്റേഡിയത്തിൽ വെച്ച് നടന്ന അനുസ്മരണ പരിപാടിയിൽ ഇവാൻ, യു എ ഇ യിൽ നിന്നെത്തിയ ഡോ. പുത്തൂർ റഹ്മാൻ,  ദോഹയിലെ കായിക- സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.  വികാരനിർഭരമായ ചടങ്ങിൽ ഈസയുടെ മരുമകൻ ആസാദ് അബ്ദുറഹ്മാൻ, മക്കളായ നൗഫൽ ഈസ, നാദിർ ഈസ, നമീർ ഈസ എന്നിവരും സംസാരിച്ചു. ഖിഫ് ന്റെ മുഹമ്മദ്‌ ഈസയുമായുള്ള വിഷ്വൽ അടങ്ങുന്ന വീഡിയോയും ഡോ. ശശി തരൂരിന്റെതുൾപ്പെടെയുള്ള അനുശോചന സന്ദേശ വീഡിയോകളും ചടങ്ങിൽ പ്രദർശിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img