01:23am 11 November 2026
NEWS
ഉന്നത വിദ്യാഭ്യാസ മേഖല നഷ്ടപ്പെട്ട വിശ്വാസ്യത തിരികെ പിടിക്കണം ജസ്റ്റിസ് സിരി ജഗൻ.
28/08/2025  07:21 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഉന്നത വിദ്യാഭ്യാസ മേഖല നഷ്ടപ്പെട്ട വിശ്വാസ്യത തിരികെ പിടിക്കണം ജസ്റ്റിസ് സിരി ജഗൻ.
HIGHLIGHTS

"ബുക്ക് ഓഫ് മെമ്മോയെസ് "

കേരളത്തിലെ സർക്കാർ എയ്ഡഡ് കോളേജുകളിൽ നിന്നും   സ്തുത്യർഹമായ സേവനം കാഴ്ചവെച്ച് വിരമിച്ച പ്രിൻസിപ്പൽമാരുടെ ഓർമ്മച്ചെപ്പുകൾ അടങ്ങുന്ന ബുക്ക് , 28.8.2025 ന് എറണാകുളം സെൻറ് തെരേസാസ് കോളേജിൽ നടന്ന കേരള  കൗൺസിൽ ഓഫ് റിട്ടേർഡ് കോളേജ് പ്രിൻസിപ്പൽസ് മീറ്റിങ്ങിൽ പ്രസിദ്ധീകരിക്കപ്പെട്ടു. പ്രസ്തുത ബുക്കിന്റെ ഔദ്യോഗിക പ്രകാശനം റിട്ടയേഡ്  ജസ്റ്റിസ് സിരിജഗന്‍  , മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോക്ടർ സിറിയക്  തോമസിന് നൽകിക്കൊണ്ട് നിർവഹിച്ചു. ഉന്നത വിദ്യാഭ്യാസമേഖലയിൽ പൊതുവായി മൂല്യച്യുതി വന്നിരിക്കുന്നു  എന്നും വിജയശതമാനവും വിദ്യാഭ്യാസ നിലവാരവും വിപരീത ദിശയിൽ നീങ്ങുന്നു എന്നും വിദ്യാഭ്യാസ മേഖലയിൽ ഇന്ന് നഷ്ടപ്പെട്ട വിശ്വാസ്യത തിരികെ പിടിക്കേണ്ടതിന്റെ ആവശ്യകത നിലനിൽക്കുന്നു എന്നും തദവസരത്തിൽ ജസ്റ്റിസ് സിരിജഗൻ വ്യക്തമാക്കി. ഇംഗ്ലീഷ് ഭാഷ പഠനം മാതൃഭാഷയായ മലയാളത്തെ നഷ്ടപ്പെടുത്തി കൊണ്ടാകരുത് എന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിൽ നിലവിലെ വിദ്യാഭ്യാസ രീതിയുടെ വിശ്വാസ്യത നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്നും പഴയകാല രാഷ്ട്രീയ നേതൃത്വം സമൂഹത്തിൽ ചെലുത്തിയിരിക്കുന്ന സ്വാധീനം ശ്രദ്ധേയമായിരുന്നു എന്നും ഡോക്ടർ സിറിയ തോമസ് മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് അഭിപ്രായപ്പെട്ടു.

ഡോക്ടർ കെ പി ബാലചന്ദ്രൻ കേരള കൗൺസിൽ ഓഫ് റിട്ടയേർഡ് കോളേജ് പ്രിൻസിപ്പൽസ് സംഘടനയുടെ പ്രസിഡൻറ് അധ്യക്ഷനായിരുന്ന യോഗത്തിൽ ഡോക്ടർ പി സി അനിയൻകുഞ്ഞ് സംഘടനാ സെക്രട്ടറി സ്വാഗതം ആശംസിച്ചു. പ്രൊഫസർ ഡോക്ടർ പി ജോൺ മാത്യു ചീഫ് എഡിറ്റർ ഓഫ് ദ ബുക്ക് , സദസ്സിൽ  പുസ്തക പരിചയം നടത്തി .

ഡോക്ടർ സജിമോൾ അഗസ്റ്റിൻ ,ഡോക്ടർ എം ഉസ്മാൻ ,ഡോക്ടർ വി കെ മോഹൻരാജ് , ലീലാമ്മ തോമസ്, പ്രൊഫസർ കോശി നൈനാൻ ,അഡ്വക്കേറ്റ് എം എസ് രാധാകൃഷ്ണൻ എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.ഡോക്ടർ ജി എസ് ഗിരീഷ് കുമാർ കേരളത്തിൽ നടപ്പിലാക്കിയ നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ നടത്തിപ്പിനെ കുറിച്ചും അത് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ക്ലാസ്സ് നയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img