03:17am 11 November 2026
NEWS
ഭാഷകളിൽ വിവേചനം ഇല്ലാത്തതാണ് സമൂഹ നന്മക്ക് അഭികാമ്യമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
03/08/2025  11:24 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഭാഷകളിൽ വിവേചനം ഇല്ലാത്തതാണ് സമൂഹ നന്മക്ക് അഭികാമ്യമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
HIGHLIGHTS

കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഹിന്ദി പ്രചാരസഭ സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകളിൽ നടത്തിയ സുഗമ ഹിന്ദി പരീക്ഷ ജേതാക്കൾക്കുള്ള പുരസ്കാര വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്തു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ  പ്രസംഗിക്കുന്നു. കെ .മിനി, ഊർമ്മിള ഉണ്ണി, അഡ്വക്കേറ്റ് ബി മധു, എം ഷജിൽ കുമാർ, ഇ. രാമൻകുട്ടി കെ എം നാസർ എന്നിവർ സമീപം

കൊച്ചി: ഭാഷകളുടെ പേരിൽ വലുപ്പ ചെറുപ്പ വിവേചനം ഇല്ലാത്തതാണ് സമൂഹനന്മയ്ക്ക് അഭികാമ്യം എന്ന് ജസ്റ്റിസ് ദേവൻ രാമേന്ദ്രൻ അഭിപ്രായപ്പെട്ടു.കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള ഹിന്ദി പ്രചാര സഭ സംസ്ഥാനത്ത് സിബിഎസ്ഇ ഐ സി എസ് സി സ്കൂളുകളിൽ നടത്തിയ   സുഗമ ഹിന്ദി പരീക്ഷകളിലെ റാങ്ക് ജേതാക്കൾക്കും സ്കൂളുകൾക്കും ഏർപ്പെടുത്തിയ  പുരസ്കാര വിതരണം സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.എല്ലാ ഭാഷകൾക്കും തുല്യപ്രാധാന്യമുണ്ടെങ്കിലും മാതൃഭാഷക്കും രാജ്യത്ത് കൂടുതൽ പേർ ഉപയോഗിക്കുന്ന ഭാഷക്കും പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഭാഷാ പഠനത്തിലൂടെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളും മുന്നേറ്റങ്ങളും ഉണ്ടാക്കാൻ സാധിക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.മാതൃഭാഷയിലൂടെ മാനവിക ആശയങ്ങൾ ഹൃദ്യമായി പ്രകടിപ്പിക്കുവാൻ സാധിക്കുന്നത് നല്ല ചിന്ത ബുദ്ധി മാനവികത എന്നീ ഗുണങ്ങൾ ഉൾച്ചേരുന്നതു കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.വിദ്യാഭ്യാസം കേവലം ചിന്തിക്കാൻ വേണ്ടി മാത്രമല്ല സത്യസന്ധമായും നീതിയുക്തമായും  ചിന്തിക്കുന്നതിനും പ്രവർത്തിക്കാനുമുള്ള മഹത്തരമായ ഉപാധിയാണ്.
അതുകൊണ്ട് വിവിധങ്ങളായ ഭാഷാ പഠനം കാലഘട്ടത്തിൻറെ ആവശ്യമാണെന്നും സുഗമ ഹിന്ദി പരീക്ഷയിലൂടെ പുതിയ തലമുറയെ  നന്മയുടെ ഭാഷയിലൂടെ വളർത്തിയെടുക്കാൻ കേരള ഹിന്ദി പ്രചാരസഭയ്ക്ക് കഴിയട്ടെ എന്നും ദേവൻ രാമേന്ദ്രൻ പറഞ്ഞു. കേരള ഹിന്ദി പ്രചാര സഭ സെക്രട്ടറിയും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയ ഉപദേശക സമിതി അംഗവുമായ അഡ്വക്കേറ്റ് ബി മധു അധ്യക്ഷത വഹിച്ചു. പ്രമുഖ നടിയും നർത്തകയുമായ ഊർമ്മിള ഉണ്ണി സുഖമാ ഹിന്ദി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കും സ്കൂളുകൾക്കും അധ്യാപകർക്കും ഉള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു.. എറണാകുളത്ത് ഭവൻസ് വിദ്യാമന്ദിർ ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢ ചടങ്ങിൽ ഡയറക്ടർ ഇ .രാമൻകുട്ടി,പ്രിൻസിപ്പാൾ കെ.മിനി, എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി എം ഷജിൽ കുമാർ, ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഫൗണ്ടേഷൻ- തണൽപരിവാർ കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയം സെക്രട്ടറി കെ എം നാസർ, കേരള ഹിന്ദി പ്രചാര സഭ അംഗങ്ങളായ ടി യു ഗോപകുമാർ ,ആർ അനിൽകുമാർ പ്രസംഗിച്ചു.


 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img