05:23am 06 November 2026
NEWS
പിരളശ്ശേരി ഓർത്തഡോക്സ് കാതോലികേറ്റ് സിംഹാസന പള്ളിയുടെ സംയുക്ത പെരുന്നാൾ
05/11/2026  09:26 PM IST
nila
പിരളശ്ശേരി ഓർത്തഡോക്സ് കാതോലികേറ്റ് സിംഹാസന പള്ളിയുടെ സംയുക്ത പെരുന്നാൾ

ചെങ്ങന്നൂർ: പിരളശ്ശേരി ഓർത്തഡോക്സ് കാതോലികേറ്റ് സിംഹാസന പള്ളിയുടെ സംയുക്ത പെരുന്നാൾ വികാരി ഫാദർ ബിനു തോമസ് കൊടിയേറ്റിയതോടെ ആരംഭിച്ചു. ആറാം തീയതി വെള്ളിയാഴ്ച ഇടവക വികാരി വിശുദ്ധ കുർബാന അർപ്പിക്കുന്നതും പരിശുദ്ധ പരുമല തിരുമേനിയുടെ മധ്യസ്ഥതയിൽ പ്രാർത്ഥനയും നടത്തുo.ഏഴാം തീയതി ശനിയാഴ്ച ദേവാലയത്തിൻ്റെ കല്ലിട്ട ദിനം വിശുദ്ധ കുർബാന ഫാദർ.  കെ ഒ തോമസ് അർപ്പിക്കുo.

തുടർന്ന് 10. 30 ന് "സ്നേഹസ്വാന്തനം"  ധ്യാനം നയിക്കുന്നത് ഫാദർ ജോബ് സാം മാത്യു (തിയോളജിക്കൽ സെമിനാരി കോട്ടയം) ആണ്. വൈകുന്നേരം 6 മണിക്ക് കൊച്ചുകിഴക്കേതിൽ 
ജോളി വർക്കി ചെറിയാന്റെ ഭവനാങ്കണത്തിൽ സന്ധ്യാ പ്രാർത്ഥനയും തുടർന്ന് പ്രദക്ഷിണം എംസി റോഡിൽ സ്ഥിതി ചെയ്യുന്ന സെൻറ് ഗ്രിഗോറിയോസ് കുരിശടിയിൽ നിന്ന് പള്ളിയിലേക്ക്  ഉണ്ടായിരിക്കുo. എട്ടാം തീയതി ഇടവക ദിനം ആചരിക്കുo.
 
അന്നേദിവസം രാവിലെ വി.മൂന്നിന്മേൽ കുർബാന ഡോ ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ഫാദർ പികെ കോശി, ഫാദർ സജി മേക്കാട് എന്നിവരുടെ സഹ കാർമ്മികത്വത്തിലും നടത്തുo.
 
അന്നേദിവസം ഇടവകയെ മലങ്കര സഭയുടെ "കാതോലിക്കേറ്റ് സിംഹാസന പള്ളിയായി " ഉയർത്തിയ ïമലങ്കര സഭയുടെ  കാതോലിക്ക പരിശുദ്ധ മാർത്തോമാ മാത്യു പ്രഥമൻ കാതോലിക്കാബായുടെ ഓർമ്മപ്പെരുന്നാളും കൊണ്ടാടുo. തുടർന്ന് കുടുംബ നവീകരണ ക്ലാസും സ്നേഹ വിരുന്ന് നടത്തും. വളരെ ആകർഷകം ആയിട്ടുള്ള സ്റ്റാളുകളും ഗെയിംസും ഒരുക്കിയിട്ടുണ്ട്.
 
പതിനൊന്നാം തീയതി ജോർജിയൻ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുള്ള ഈ ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് പ്രതിഷ്ഠയുടെ പെരുന്നാൾ ആഘോഷിക്കുo.  ഫാദർ തോമസ് പി നൈനാൻ വിശുദ്ധ കുർബാന അർപ്പിക്കുകയും മധ്യസ്ഥ പ്രാർത്ഥന നടത്തുകയും ചെയ്യും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img