NEWS
മുൻഗണനാ വിഭാഗങ്ങൾക്ക് തൊഴിൽ പരിശീലനം: വിവര സാങ്കേതിക ശിൽപശാല സംഘടിപ്പിച്ചു
17/09/2026 07:34 PM IST
nila

ദോഹ: ഖത്തറിലെ മുൻഗണന അർഹിക്കുന്ന വിഭാഗങ്ങൾക്ക് സംയോജിത തൊഴിൽ പരിശീലനവും ശാക്തീകരണവും ഉറപ്പാക്കുന്നതിനായി സാമൂഹിക വികസന കുടുംബ മന്ത്രാലയം ദേശീയ ശിൽപശാല സംഘടിപ്പിച്ചു. ദോഹ ഇന്റർനാഷണൽ ഫാമിലി ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയിൽ മുപ്പതിലധികം സർക്കാർ, പബ്ലിക്, സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുത്തു.
മന്ത്രാലയത്തിന്റെ 2025–2030 സ്ട്രാറ്റജിയുടെ ഭാഗമായുള്ള «പരിചരണത്തിൽ നിന്ന് ശാക്തീകരണത്തിലേക്ക്» എന്ന കാഴ്ചപ്പാട് മുൻനിർത്തിയാണ് ശിൽപശാല സംഘടിപ്പിച്ചത്. ഗുണഭോക്താക്കൾക്ക് കൂടുതൽ സ്വതന്ത്രമായ ജീവിത സാഹചര്യമൊരുക്കുകയും സമൂഹത്തിൽ സജീവ പങ്കാളിത്തം ഉറപ്പാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി ഖലീഫ ബിൻ ഈസ അൽ കുബൈസി വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










