
ചെങ്ങന്നൂർ: ജെ സി ഐ ചെങ്ങന്നൂർ ടൗണിന്റെ നേതൃത്വത്തിൽ നടത്തിയ ജെ സി ഐ വാരാചരണം സമാപിച്ചു. സമാപന സമ്മേളനവും ഓണം കുടുംബ സംഗമവും 'ആർപ്പോ 2025' ജെ സി ഐ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് ബിനോയി കുര്യൻ ഉദ്ഘാടനം
ചെയ്തു. ജെസിഐ കുടുംബാംഗങ്ങളുടെ വിവിധ ഓണക്കളികളും കലാപരിപാടികളും അരങ്ങേറി. ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ പായസം ചലഞ്ചിൽ നിന്നും കണ്ടെത്തിയ തുക കൊണ്ട് നിർധനയായ ഒരു പെൺകുട്ടിക്ക് ബാത്റൂം നിർമ്മച്ച് നൽകി.
കഴിഞ്ഞ ഏഴു ദിവസങ്ങളായി നടന്നുവന്ന ജെസിഐ വാരാചരണത്തിന്റെ ഭാഗമായി യുവജനങ്ങൾക്കായുള്ള സ്കിൽ ഡെവലപ്മെൻറ് ട്രെയിനിങ്ങുകൾ, ഫിറ്റ്നസ് ചലഞ്ചുകൾ, ബിസിനസ് മീറ്റുകൾ, യുഎൻ ഹ്യൂമൻ ഡ്യൂട്ടീസ് ദിനാചരണം, ജെ സി ഐ ഓറിയന്റേഷൻ ട്രെയിനിങ് എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു എന്ന ജെസിഐ ചെങ്ങന്നൂർ ടൗൺ പ്രസിഡൻറ് ബിബിൻ സി ജോർജ്, സെക്രട്ടറി നിഖിൽ കോശി എന്നിവർ അറിയിച്ചു. ചടങ്ങിൽ സോൺ വൈസ് പ്രസിഡൻറ് ദിൽജിത്ത് പ്ലാപ്പള്ളി, പ്രോഗ്രാം ഡയറക്ടർ ആകർഷ് നായർ, ട്രഷറർ ജോർജി ചെറിയാൻ, മുൻ സോൺ പ്രസിഡൻറ് ഷാജി ജോൺ പട്ടന്താനം, മുൻ പ്രസിഡന്റുമാരായ സുദേഷ് പ്രീമിയർ, ടോണി കുതിരവട്ടം, റോബി പുതുക്കേരിൽ, ബിജു കുറ്റിക്കാട്ട്, ജൂണി കുതിരവട്ടം, സുദീപ് ടി വി എസ് എന്നിവർ സംസാരിച്ചു.











