04:52pm 05 May 2026
NEWS
ചൂടേറുന്നു; ദോഹയിൽ ഇന്ന് 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം
05/05/2026  03:51 PM IST
nila
ചൂടേറുന്നു; ദോഹയിൽ ഇന്ന് 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം

ദോഹ: ഖത്തറിൽ ചൂട് കൂടുന്നതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച വൈകുന്നേരം 6 മണി വരെ രാജ്യത്തിന്റെ കരഭാഗങ്ങളിൽ കഠിനമായ ചൂട് അനുഭവപ്പെടുമെന്നും കടൽത്തീര മേഖലകളിൽ നേരിയ മൂടൽമഞ്ഞിന് (Hazy) സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തലസ്ഥാനമായ ദോഹയിൽ ഇന്ന് ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താൻ സാധ്യതയുണ്ട്.കരയിലും കടലിലും വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് വടക്ക് കിഴക്കൻ ദിശയിലേക്ക് മണിക്കൂറിൽ 5 മുതൽ 15 നോട്ട്സ് വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
കരഭാഗങ്ങളിൽ കാഴ്ചപരിധി 5 മുതൽ 9 കിലോമീറ്റർ വരെയും കടലിൽ 4 മുതൽ 9 കിലോമീറ്റർ വരെയും ആയിരിക്കും.കടൽ ശാന്തമായിരിക്കുമെന്നാണ് റിപ്പോർട്ട്. കരയോട് ചേർന്ന ഭാഗങ്ങളിൽ തിരമാലകൾ 1 മുതൽ 3 അടി വരെയും ഉൾക്കടലിൽ 2 മുതൽ 4 അടി വരെയും ഉയരാൻ സാധ്യതയുണ്ട്.
​ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പുറംജോലികളിൽ ഏർപ്പെടുന്നവരും യാത്രക്കാരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img