02:53pm 03 August 2026
NEWS
പി.വി അൻവർ മുസ്ലീം ലീഗിലേക്ക് ?
01/01/2025  03:54 PM IST
nila
പി.വി അൻവർ മുസ്ലീം ലീഗിലേക്ക് ?

മലപ്പുറം: ഇടത് ബന്ധം അവസാനിപ്പിച്ച സ്വതന്ത്ര എംഎൽഎ പി വി അൻവർ മുസ്ലീം ലീ​ഗിലേക്കെന്ന് സൂചന. പിവി അൻവറിന്റെ ഡിഎംകെ നയിക്കുന്ന ജനകീയ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുസ്ലീം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറാണ്. ഞായറാഴ്ച വൈകിട്ട് എടക്കരയിലാണ് സമാപന സമ്മേളനം. ലീഗുമായി അൻവർ അനൗദ്യോഗിക ചർച്ച നടത്തിയതായും യുഡിഫിലേക്ക് ലീഗ് വഴി കയറാനും ഒരുക്കങ്ങൾ നടത്തിയെന്നുമാണ് പുറത്തുവരുന്ന വിവരം.

പ്രതിപക്ഷ നേതാവിൻ്റെയും യുവകോൺഗ്രസ് നേതാക്കളുമാണ് അൻവറിനെ എതിർക്കുന്നത്. എഡിജിപി അജിത്ത് കുമാറിനെതായ വ്യാജ ആരോപണങ്ങളും പ്രതിപക്ഷ നേതാവിനെതിനെ നടത്തിയ ആരോപണങ്ങളുമാണ് ഈ വിഭാഗം ഉയർത്തിക്കാട്ടുന്നത്. വന നിയമ ഭേദഗതിക്കെതിരെയാണ് മറ്റന്നാൾ മുതൽ പി.വി അൻവർ വയനാട് ലോക്‌സഭ മണ്ഡലത്തിൽ ജനകീയ യാത്ര നടത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img