NEWS
ഇറാൻ ഇന്റലിജൻസ് മന്ത്രിയെ വധിച്ചെന്ന് ഇസ്രയേൽ
18/03/2026 04:52 PM IST
nila

ടെഹ്റാൻ: ഇറാൻ ഇന്റലിജൻസ് മന്ത്രിയെ വധിച്ചെന്ന് ഇസ്രയേൽ. കഴിഞ്ഞദിവസം രാത്രി നടത്തിയ ആക്രമണത്തിൽ ഇറാൻ ഇന്റലിജൻസ് മന്ത്രി ഇസ്മയിൽ ഖാതിബ് കൊല്ലപ്പെട്ടു എന്നാണ് ഇസ്രയേലിന്റെ അവകാശവാദം. എന്നാൽ, ഇക്കാര്യത്തിൽ ഇറാൻ ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
‘ഇന്ന്, ഇറാനും ലബനനിലെ ഹിസ്ബുല്ലയ്ക്കുമെതിരെ ഞങ്ങൾ നടത്തുന്ന യുദ്ധം ശക്തമാക്കുന്ന തരത്തിൽ ചില പ്രധാനപ്പെട്ട സർപ്രൈസുകൾ വരാനുണ്ട്’–ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാട്സ് പറഞ്ഞു. ഇറാനിൽ നടത്തുന്ന ആക്രമണങ്ങളുടെ ശക്തി വർധിക്കുകയാണ്. കഴിഞ്ഞ രാത്രി ഇറാൻ ഇന്റലിജൻസ് മന്ത്രി ഖാതിബിനെ വധിച്ചു. ഇറാന്റെ ഉന്നത നേതൃത്വത്തെ ഇല്ലാതാക്കാൻ താനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇസ്രയേൽ സൈന്യത്തിന് എല്ലാ അധികാരവും നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











