12:56pm 16 May 2026
NEWS
ഇസ്രയേൽ–ലബനൻ വെടിനിർത്തൽ 45 ദിവസത്തേക്ക് നീട്ടി
16/05/2026  06:20 AM IST
nila
ഇസ്രയേൽ–ലബനൻ വെടിനിർത്തൽ 45 ദിവസത്തേക്ക് നീട്ടി

വാഷിങ്ടൺ: ഇസ്രയേൽ–ലബനൻ വെടിനിർത്തൽ നീട്ടി. അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേലും ലബനനും തമ്മിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തൽ 45 ദിവസത്തേക്ക് നീട്ടാൻ തീരുമാനിച്ചത്. രണ്ട് ദിവസം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇരു രാജ്യങ്ങളും വെടിനിർത്തൽ നീട്ടാനുള്ള ധാരണയിലെത്തിയത്. 

 യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മെയ് 29 ന് പെന്റഗണിൽ ഇസ്രായേലി, ലബനൻ സൈനിക പ്രതിനിധികളുമായി വീണ്ടും ചർച്ച നടക്കുമെന്നും പിഗോട്ട് അറിയിച്ചു. ‘‘ഈ ചർച്ചകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ശാശ്വത സമാധാനം, പരസ്പര പരമാധികാരം, പ്രദേശിക സമഗ്രത, പൂർണമായ അംഗീകരിക്കൽ, അതിർത്തിയിലെ സുരക്ഷ സ്ഥാപിക്കൽ തുടങ്ങിയവ മുന്നോട്ടു കൊണ്ടുപോകുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു’’– ടോമി പിഗോട്ട് സമൂഹമാധ്യമത്തിൽ കുറിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img