02:10am 13 November 2026
NEWS
തുടർച്ചയായ 14-ാം ദിവസവും അൽ അഖ്‌സ അടച്ചുപൂട്ടി ഇസ്രായേൽ; പുറത്ത് തെരുവുകളിൽ പ്രാർത്ഥന നടത്തി ഫലസ്തീനികൾ
14/03/2026  08:58 PM IST
nila
തുടർച്ചയായ 14-ാം ദിവസവും അൽ അഖ്‌സ അടച്ചുപൂട്ടി ഇസ്രായേൽ; പുറത്ത് തെരുവുകളിൽ പ്രാർത്ഥന നടത്തി ഫലസ്തീനികൾ

​ഖുദ്‌സ്: 1967-ന് ശേഷം ആദ്യമായി റമദാനിലെ രാത്രി നമസ്കാരങ്ങളായ (ഖിയാമുൽ ലൈൽ) അൽ അഖ്‌സയുടെ മുറ്റത്ത് നടന്നില്ല . കഴിഞ്ഞ രണ്ട് വെള്ളിയാഴ്ചകളിലും ജുമുഅ നമസ്കാരം തടയപ്പെട്ടിരുന്നു.
വിശുദ്ധ റമദാനിലെ അവസാന വെള്ളിയാഴ്ചയും അൽ അഖ്‌സ മസ്ജിദ് പൂർണ്ണമായും അടച്ചുപൂട്ടി ഇസ്രായേൽ അധിനിവേശ സേന. യുദ്ധകാലത്തെ അടിയന്തര സാഹചര്യം ചൂണ്ടിക്കാട്ടിയാണ് തുടർച്ചയായ പതിനാലാം ദിവസവും മസ്ജിദിലേക്ക് വിശ്വാസികളെ പ്രവേശിപ്പിക്കാതിരുന്നത്.
മസ്ജിദിനുള്ളിൽ പ്രവേശനം നിഷേധിക്കപ്പെട്ടതോടെ നൂറുകണക്കിന് ഫലസ്തീനികൾ മസ്ജിദിന് പുറത്തുള്ള ബാബ് അൽ-സാഹിറ, ബാബ് അൽ-അമൂദ്, സിൽവാനിലെ മുഹമ്മദ് അൽ-ഫാത്തിഹ് മസ്ജിദ് പരിസരം എന്നിവിടങ്ങളിൽ വെള്ളിയാഴ്ച നമസ്കാരം നിർവ്വഹിച്ചു.
പ്രാർത്ഥന തടയുന്നതിനായി അധിനിവേശ സേന മസ്ജിദിലേക്കുള്ള വഴികളിൽ ഇരുമ്പ് വേലികൾ സ്ഥാപിക്കുകയും വൻതോതിൽ സൈന്യത്തെ വിന്യസിക്കുകയും ചെയ്തു.റമദാനിലെ അവസാന വെള്ളിയാഴ്ച പള്ളി പരിസരത്ത് പ്രാർത്ഥനയ്‌ക്കെത്തിയ ഫലസ്തീനികളെ ബലം പ്രയോഗിച്ചാണ് സൈന്യം തടഞ്ഞതെന്ന് ജെറുസലേം ഗവർണറേറ്റ് റിപ്പോർട്ട് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img