03:11am 29 October 2026
NEWS
“പാമ്പിന്റെ തല വെട്ടിമാറ്റി”; ഇറാനിലെ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് ആസ്ഥാനം തകർത്തെന്ന് യുഎസ് സൈന്യം
02/03/2026  06:17 AM IST
nila
“പാമ്പിന്റെ തല വെട്ടിമാറ്റി”; ഇറാനിലെ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് ആസ്ഥാനം തകർത്തെന്ന് യുഎസ് സൈന്യം

വാഷിങ്ടൻ: ഇറാനെതിരായ സൈനിക നടപടികൾക്ക് നാല് ആഴ്ച വരെ നീളാം എന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബ്രിട്ടീഷ് ദിനപ്പത്രമായ ഡെയ്‌ലി മെയിലിന് നടത്തിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പരാമർശം. “ഇത് വലിയൊരു രാജ്യമാണ്. സൈനിക നടപടികൾ പൂർത്തിയാകാൻ നാല് ആഴ്ചയോ അതിൽ കുറവോ സമയം എടുക്കുമെന്നാണ് വിലയിരുത്തൽ,” ട്രംപ് പറഞ്ഞു.

ഇറാനുമായി കൂടുതൽ ചർച്ചകൾക്ക് സാധ്യത തുറന്നുവെച്ചെങ്കിലും, അത് ഉടൻ നടക്കുമോയെന്ന കാര്യത്തിൽ ട്രംപ് വ്യക്തത വരുത്തിയില്ല. “അവർ സംസാരിക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ കഴിഞ്ഞ ആഴ്ചയാണ് സംസാരിക്കേണ്ടിയിരുന്നത്,” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

ഇതിനിടെ, ഇറാനിലെ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് ആസ്ഥാനം തകർത്തതായി യുഎസ് സൈന്യം അറിയിച്ചു. കഴിഞ്ഞ 47 വർഷത്തിനിടെ ആയിരത്തിലധികം അമേരിക്കക്കാരുടെ മരണത്തിന് ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്ഉത്തരവാദിയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്‌കോം) വ്യക്തമാക്കി.

“പാമ്പിന്റെ തല വെട്ടിമാറ്റിയ നടപടി” എന്നാണ് ആക്രമണത്തെ സൈന്യം വിശേഷിപ്പിച്ചത്. ഭൂമിയിലെ ഏറ്റവും ശക്തമായ സൈന്യം യുഎസിന്റേതാണെന്നും, നിലവിൽ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന് പ്രവർത്തനക്ഷമമായ ആസ്ഥാനം ഇല്ലെന്നും സെന്റ്‌കോം അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img