
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ 2027ലേക്കുള്ള കലണ്ടർ പ്രകാശനം ചെയ്തു. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഫ്ലോറൻസ മാനേജിങ് ഡയറക്ടർ അസ്കർ അലി സുഹൈൽ മനോളിക്ക് ആദ്യകോപ്പി നൽകി പ്രകാശനം നിർവ്വഹിച്ചു. ഇസ്ലാഹി സെന്റർ പ്രസിഡണ്ട് സിറാജ് ഇരിട്ടി, ജനറൽ സെക്രട്ടറി അബ്ദുല്ലത്തീഫ് നല്ലളം, ട്രഷറർ താജുദ്ദീൻ മുല്ലവീടൻ, നസീർ പാനൂർ, ഷമീർ വലിയവീട്ടിൽ, അഷ്റഫ് മടിയാരി, അബ്ദുല്ല വള്ളിക്കുന്ന്, എം എ റസാക്ക്, പി എൻ എം നാസർ, അബ്ദുൽ വഹാബ് PZ തുടങ്ങി ഇസ്ലാഹി സെന്റർ എക്സിക്യൂട്ടിവ് അംഗങ്ങളും പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഖത്തർ വിഷൻ 2030 മുന്നോട്ടു വെക്കുന്ന സസ്റ്റൈനബിലിറ്റി മുഖ്യപ്രമേയമായ കലണ്ടറിൽ നമസ്കാര സമയങ്ങളും പ്രധാന വിശേഷദിനങ്ങളും അടയാളപ്പെടുത്തിയിട്ടുണ്ട്.
മദീന ഖലീഫ നോർത്തിലെ ഇസ്ലാഹി സെന്റർ ആസ്ഥാനത്തും സെന്ററിന്റെ യൂണിറ്റുകൾ മുഖേനയും കലണ്ടർ വിതരണം നടക്കും. കോപ്പികൾ ആവശ്യമുള്ളവർ 74421250 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് കൺവീനർമാരായ അസ്ലം മാഹി, അബ്ദുൽ ഹമീദ് കല്ലിക്കണ്ടി എന്നിവർ അറിയിച്ചു.










