10:05pm 01 November 2026
NEWS
ഇസ്‌ലാഹി സെന്റർ 2027 കലണ്ടർ പ്രകാശനം ചെയ്തു
01/11/2026  09:14 PM IST
nila
ഇസ്‌ലാഹി സെന്റർ 2027 കലണ്ടർ പ്രകാശനം ചെയ്തു

 

ദോഹ: ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ 2027ലേക്കുള്ള കലണ്ടർ പ്രകാശനം ചെയ്തു. ഖത്തർ ഇന്ത്യൻ  ഇസ്‌ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഫ്ലോറൻസ മാനേജിങ് ഡയറക്ടർ അസ്കർ അലി സുഹൈൽ മനോളിക്ക് ആദ്യകോപ്പി നൽകി പ്രകാശനം നിർവ്വഹിച്ചു. ഇസ്‌ലാഹി സെന്റർ പ്രസിഡണ്ട് സിറാജ് ഇരിട്ടി, ജനറൽ സെക്രട്ടറി അബ്ദുല്ലത്തീഫ് നല്ലളം, ട്രഷറർ താജുദ്ദീൻ മുല്ലവീടൻ, നസീർ പാനൂർ, ഷമീർ വലിയവീട്ടിൽ, അഷ്റഫ് മടിയാരി, അബ്ദുല്ല വള്ളിക്കുന്ന്, എം എ റസാക്ക്, പി എൻ എം നാസർ, അബ്ദുൽ വഹാബ് PZ തുടങ്ങി ഇസ്‌ലാഹി സെന്റർ എക്സിക്യൂട്ടിവ്‌ അംഗങ്ങളും പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഖത്തർ വിഷൻ 2030 മുന്നോട്ടു വെക്കുന്ന സസ്റ്റൈനബിലിറ്റി മുഖ്യപ്രമേയമായ കലണ്ടറിൽ നമസ്കാര സമയങ്ങളും പ്രധാന വിശേഷദിനങ്ങളും അടയാളപ്പെടുത്തിയിട്ടുണ്ട്.

മദീന ഖലീഫ നോർത്തിലെ ഇസ്‌ലാഹി സെന്റർ ആസ്ഥാനത്തും സെന്ററിന്റെ യൂണിറ്റുകൾ മുഖേനയും കലണ്ടർ വിതരണം നടക്കും. കോപ്പികൾ ആവശ്യമുള്ളവർ 74421250 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് കൺവീനർമാരായ അസ്‌ലം മാഹി, അബ്ദുൽ ഹമീദ് കല്ലിക്കണ്ടി എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img