06:25am 08 November 2026
NEWS
കെ സിയുടെ നോട്ടവും കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്കോ?
22/03/2025  03:48 PM IST
nila
കെ സിയുടെ നോട്ടവും കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്കോ?
HIGHLIGHTS

സാധാരണ ​ഗതിയിൽ കോൺ​ഗ്രസ് എന്തെങ്കിലും പരിപാടിയുടെ ഫ്ലക്സ് വെച്ചാൽ ഇന്ദിരാ ​ഗാന്ധി മുതൽ ബൂത്ത് പ്രസിഡന്റിന്റെ വരെ ഫോട്ടോ ഫ്ലക്സിലുണ്ടാകും. 

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഉറപ്പായും ഭരണം കിട്ടുമെന്ന പ്രതീക്ഷയിൽ കോൺ​ഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി പിടിവലി തുടങ്ങിയിട്ട് നാളുകളേറെയായി. മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുതൽ ശശി തരൂർ വരെ അരഡസനോളം നേതാക്കളാണ് കേരളത്തിന്റെ മുഖ്യമന്ത്രി കസേര സ്വപ്നം കാണുന്നത്.നിയമഭയിൽ ഭൂരിപക്ഷം ലഭിക്കുകയും കേരളത്തിലെ നേതാക്കൾക്കിടയിൽ മുഖ്യമന്ത്രി പദം സംബന്ധിച്ച് അഭിപ്രായ സമന്വയം ഉണ്ടാകുകയും ചെയ്യുന്നില്ലെങ്കിൽ ദേശീയ നേതൃത്വം ഒത്തുതീർപ്പ് മുഖ്യമന്ത്രി എന്ന നിലയിൽ കെ സി വേണു​ഗോപാലിനെ നിർദ്ദേശിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എന്നാൽ, കേരളത്തിലെ മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് കെ സി വേണു​ഗോപാലും പണിതുടങ്ങിയോ എന്ന സംശയമാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നത്. 

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാലിന്റെ ഫ്ലക്സുകളാണ് കൊല്ലം ന​​ഗരത്തിലെങ്ങും. കോൺ​ഗ്രസ് സമ്പൂർണ സമ്മേളനത്തിന്റെയും വാർഡ് പ്രസിഡന്റുമാരുടെ ഐഡന്റിറ്റി കാർഡ് വിതരണത്തിന്റെയും ഫ്ലക്സിലാണ് കെ സി വേണു​ഗോപാൽ നിറഞ്ഞുനിൽക്കുന്നത്. പരിപാടിയുടെ ഉദ്ഘാടകനാണ് കെ സി വേണു​ഗോപാൽ. കൊല്ലം ന​ഗരത്തിന്റെ മുക്കിലും മൂലയിലും വരെ കെ സി വേണു​ഗോപാൽ നിറഞ്ഞുനിൽക്കുന്ന ഫ്ലക്സ് ബോർഡുകളാണ്.

സാധാരണ ​ഗതിയിൽ കോൺ​ഗ്രസ് എന്തെങ്കിലും പരിപാടിയുടെ ഫ്ലക്സ് വെച്ചാൽ ഇന്ദിരാ ​ഗാന്ധി മുതൽ ബൂത്ത് പ്രസിഡന്റിന്റെ വരെ ഫോട്ടോ ഫ്ലക്സിലുണ്ടാകും. എന്നാൽ, കൊല്ലത്തെ സമ്പൂർണ കോൺ​ഗ്രസ് സമ്മേളനത്തിന്റെ ഫ്ലക്സിൽ ഭൂരിപക്ഷവും കെ സിയുടെ മാത്രം ഫോട്ടോയുള്ളതാണ്. വലിയ ബോർഡുകളിൽ മാത്രമാണ് ഖാർ​ഗെ മുതൽ ഡിസിസി പ്രസിഡന്റ് വരെയുള്ളവർ ഇടംപിടിച്ചത്.

നാളെ ഉച്ചകഴിഞ്ഞ് രണ്ടുമണി മുതലാണ് സമ്മേളനം. പക്ഷേ, ഒരു ഹാഫ്ഡേ സമ്മേളനത്തിന്റെ മുന്നൊരുക്കമല്ല കൊല്ലത്ത് നടക്കുന്നത്. കെ സി വേണു​ഗോപാലിനെ ബ്രാൻഡ് ചെയ്യാനുള്ള പരിപാടിയാണ് എന്ന് കാണുന്ന ഏതൊരു മലയാളിക്കും മനസിലാകുന്ന പ്രവർത്തനങ്ങളാണ് കൊല്ലത്ത് നടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കെ സി വരുമോയെന്ന ചർച്ചകൾ ഇതോടെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായി കഴിഞ്ഞു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img