
ന്യൂഡൽഹി: ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഖ്ചി രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച്ച നടത്തി. രാഷ്ട്രപതി ഭവനിലെത്തിയാണ് ഇറാൻ വിദേശകാര്യമന്ത്രി ഇന്ത്യൻ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഇറാൻ വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തി രാഷ്ട്രപതിയെ സന്ദർശിച്ചത്.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇറാന്റെ ഐക്യദാർഢ്യത്തിന്റെയും അനുകമ്പയുടെയും സന്ദേശത്തിന് രാഷ്ട്രപതി നന്ദി പറഞ്ഞു. ഇറാൻ വിദേശകാര്യമന്ത്രിയുടെ സന്ദർശനം ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും രാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധം ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. 75 വർഷത്തിനിടയിൽ, ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധം വൈവിധ്യമാർന്ന മേഖലകളിൽ വളർന്നു. അത് സാംസ്കാരിക സഹകരണം, വ്യാപാരം, ഊർജ്ജ പങ്കാളിത്തം, പ്രാദേശിക/ ആഗോള വേദികളിലെ തന്ത്രപരമായ ഏകോപനം തുടങ്ങിയ മേഖലകളിൽ രണ്ടു രാജ്യങ്ങളും സഹവർത്തിത്വത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
എന്നിവ ആകട്ടെ. ഇരു രാജ്യങ്ങളും ദീർഘകാല സൗഹൃദം നിലനിർത്തുക മാത്രമല്ല, പ്രാദേശിക സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ചബഹാർ തുറമുഖത്തിന്റെ പൂർണ്ണ ശേഷി പ്രയോജനപ്പെടുത്തുന്നതിൽ ഇരുരാജ്യവും തമ്മിലുള്ള സഹകരണത്തെയും രാഷ്ട്രപതി സ്വാഗതം ചെയ്തു.











