04:30pm 12 November 2026
NEWS
ഇസ്‌ലാമാബാദ് സമാധാന ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറി; പശ്ചിമേഷ്യയിൽ വീണ്ടും ആശങ്ക
21/04/2026  12:23 PM IST
nila
ഇസ്‌ലാമാബാദ് സമാധാന ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറി; പശ്ചിമേഷ്യയിൽ വീണ്ടും ആശങ്ക

ദോഹ/​ഇസ്‌ലാമാബാദ്: യുഎസ്-ഇറാൻ സംഘർഷം ലഘൂകരിക്കുന്നതിനായി പാകിസ്ഥാൻ്റെ മധ്യസ്ഥതയിൽ ഇസ്‌ലാമാബാദിൽ നടക്കാനിരുന്ന സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായി. അമേരിക്കയുമായി പുതിയ റൗണ്ട് ചർച്ചകൾക്ക് നിലവിൽ പദ്ധതിയില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഇതോടെ, ബുധനാഴ്ച അവസാനിക്കാനിരിക്കുന്ന താൽക്കാലിക വെടിനിർത്തൽ കരാർ നീട്ടിക്കൊണ്ടുപോകാനുള്ള നീക്കങ്ങൾ പാളി.അമേരിക്ക തുടക്കം മുതൽ വെടിനിർത്തൽ കരാർ ലംഘിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഈ കുറ്റപ്പെടുത്തി.രണ്ടാം ഘട്ട സമാധാന ചർച്ചകൾക്കായി വിപുലമായ ഒരുക്കങ്ങളാണ് പാകിസ്ഥാൻ ഇസ്‌ലാമാബാദിൽ നടത്തിയിരുന്നത്. ഇതിനായി നഗരത്തിലുടനീളം ഹോർഡിംഗുകളും സുരക്ഷാ സന്നാഹങ്ങളും ഒരുക്കിയിരുന്നു. എന്നാൽ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന ഇറാന്റെ പ്രഖ്യാപനം പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിൻ്റെ നയതന്ത്ര നീക്കങ്ങൾക്ക് വലിയ തിരിച്ചടിയായി.
​വെടിനിർത്തൽ കാലാവധി അവസാനിക്കാൻ 48 മണിക്കൂർ മാത്രം ബാക്കിനിൽക്കെ, സമാധാന ചർച്ചകളിൽ നിന്നുള്ള ഇറാന്റെ പിന്മാറ്റം മേഖലയെ വീണ്ടും ഒരു യുദ്ധ സാഹചര്യത്തിലേക്ക് എത്തിക്കുമോ എന്ന ഭീതിയിലാണ് ലോകരാജ്യങ്ങൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img