
ദോഹ:ഐക്യരാഷ്ട്രസഭ സമ്മേളനത്തിനിടെ യുണൈറ്റഡ് സ്റ്റേറ്റ്സുമായി (യു.എസ്) നടത്തിയ ചർച്ചകളിൽ ഖത്തർ മധ്യസ്ഥത വഹിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി. ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി ആണ് ഇറാനിയൻ വാർത്താ ഏജൻസിയായ 'ഇർന' (IRNA) യോട് ഇക്കാര്യം വ്യക്തമാക്കിയത്.
യു.എസുമായുള്ള ചർച്ചയിൽ തങ്ങളുടെ വ്യക്തമായ നിലപാടുകളും നിബന്ധനകളും ഇറാൻ മുന്നോട്ടുവെച്ചതായി ബഗായി അറിയിച്ചു.നിലവിലുള്ള എല്ലാ മുന്നണിയിലെയും പോരാട്ടങ്ങളും യുദ്ധവും അവസാനിപ്പിക്കണം,
ഇറാനെതിരെ യു.എസ് നടത്തുന്ന സൈനിക അക്രമങ്ങളും പ്രകോപനങ്ങളും അവസാനിപ്പിക്കണം,
ഇറാന് ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധവും സാമ്പത്തിക ഉപരോധവും (Economic Warfare) പിൻവലിക്കുക,
വിവിധ ബാങ്കുകളിലും രാജ്യങ്ങളിലുമായി മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്റെ സാമ്പത്തിക സ്വത്തുക്കൾ വിട്ടുകൊടുക്കുകഎന്നീ
പ്രധാന നിബന്ധനകളാണ് ഇറാൻ മുന്നോട്ടുവെച്ചതായി ബഗായി അറിയിച്ചത്.
മേഖലയിലെ സംഘർഷങ്ങൾ രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഖത്തറിന്റെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടന്നതെന്ന വാർത്ത പുറത്തുവരുന്നത്.










