08:56am 19 April 2026
NEWS
അമേരിക്കയുടെ എംക്യു–1 ഡ്രോൺ വെടിവച്ചിട്ടെന്ന് ഇറാൻ
04/04/2026  03:34 PM IST
nila
അമേരിക്കയുടെ എംക്യു–1 ഡ്രോൺ വെടിവച്ചിട്ടെന്ന് ഇറാൻ

ടെഹ്‌റാൻ: അമേരിക്കയുടെ ഡ്രോൺ വെടിവെച്ചിട്ടെന്ന് ഇറാൻ. യുഎസിന്റെ എംക്യു–1 ഡ്രോൺ വെടിവച്ചിട്ടു എന്നാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്ഫഹാൻ മേഖലയിലാണ് ഡ്രോണ്‍ വെടിവച്ചിട്ടതെന്നാണ് അവകാശവാദം. അതേസമയം, ഈ വാർത്തയോട് അമേരിക്ക പ്രതികരിച്ചിട്ടില്ല. 

അമേരിക്കയുടെ രണ്ട് വിമാനങ്ങൾ വീഴ്ത്തിയതായി ഇറാൻ നേരത്തെ അവകാശപ്പെട്ടിരുന്നു. ഒരു വിമാനം തകർന്നതായി അമേരിക്ക സ്ഥിരീകരിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img