11:59pm 10 June 2026
NEWS
ജോർദാനിലെ യുഎസ് സൈനിക താവളം ആക്രമിച്ചെന്ന് ഇറാൻ
10/06/2026  10:47 AM IST
nila
ജോർദാനിലെ യുഎസ് സൈനിക താവളം ആക്രമിച്ചെന്ന് ഇറാൻ

യുഎസ് ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടിയുമായി ഇറാൻ രംഗത്തെത്തി. ജോർദാനിലെ യുഎസ് സൈനിക താവളമായ അൽ-അസ്റഖിനെ ലക്ഷ്യമിട്ട് ഐആർജിസി മിസൈൽ ആക്രമണം നടത്തിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എഫ്-35 യുദ്ധവിമാനങ്ങളുടെ ഹാങ്ങറുകളും കമാൻഡ് ആൻഡ് കൺട്രോൾ കേന്ദ്രവും ആക്രമണത്തിൽ ലക്ഷ്യമാക്കിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ആക്രമണം സംബന്ധിച്ച് യുഎസോ ജോർദാനോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

അമേരിക്കയുടെ നടപടികൾക്ക് കനത്ത മറുപടി തുടരുമെന്നും സംഘർഷം കൂടുതൽ രൂക്ഷമാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. യുഎസ് വീണ്ടും ആക്രമണം നടത്തിയാൽ അതിന് ‘നിർണായകവും അതിക്രൂരവുമായ’ തിരിച്ചടി നൽകാൻ തയ്യാറാണെന്ന് ഐആർജിസി വ്യക്തമാക്കിയതായും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അൽ-അസ്റഖ് താവളത്തിന് നേരെയുള്ള ആക്രമണത്തിൽ ദീർഘദൂര മിസൈലുകളാണ് ഉപയോഗിച്ചതെന്നാണ് ഐആർജിസിയുടെ അവകാശവാദം.

ഇതിനിടെ തെക്കൻ ഇറാനിലെ ജാസ്ക്, സിരിക്, ക്വിഷ് ദ്വീപ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ യുഎസ് ആക്രമണം നടത്തിയതായി ഇറാൻ സ്ഥിരീകരിച്ചു. സിരിക് ബഹ്മാനി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ടെലികോം ടവറും രണ്ട് ജലസംഭരണ ടാങ്കുകളും ആക്രമണത്തിൽ തകർന്നതായും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img