08:30pm 28 October 2026
NEWS
ഇതൊക്കെയുള്ളപ്പോൾ എങ്ങനെ ഞങ്ങളെ പരാജയപ്പെടുത്താനാകും? ‘മിസൈൽ സിറ്റി’ വിഡിയോ പുറത്തുവിട്ട് ഇറാൻ
14/03/2026  11:28 AM IST
nila
ഇതൊക്കെയുള്ളപ്പോൾ എങ്ങനെ ഞങ്ങളെ പരാജയപ്പെടുത്താനാകും? ‘മിസൈൽ സിറ്റി’ വിഡിയോ പുറത്തുവിട്ട് ഇറാൻ

ടെഹ്റാൻ: ഭൂഗർഭ ആയുധശേഖരത്തിന്റെ വിഡിയോ പുറത്തുവിട്ട് ഇറാൻ. ‘മിസൈൽ സിറ്റി’ എന്ന് വിശേഷിപ്പിക്കുന്ന വൻ ആയുധകലവറയുടെ ദൃശ്യങ്ങളാണ് സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ടത്. ഇസ്രയേൽ - അമേരിക്ക സഖ്യവുമായുള്ള യുദ്ധം രണ്ടാഴ്ച്ച പിന്നിടുമ്പോഴാണ് ഇറാൻ തങ്ങളുടെ ആയുധ ശേഖരത്തിന്റെ ശേഷി ലോകത്തിന് മുന്നിൽ വെളിപ്പെടുത്തുന്നത്. 

ഭൂഗർഭ തുരങ്കങ്ങളിൽ സൂക്ഷിച്ചിട്ടുള്ള മിസൈലുകളും നാവിക ഡ്രോണുകളും ഉൾപ്പെടുന്ന കരുതൽശേഖരം സുരക്ഷിതമാണെന്ന സന്ദേശമാണ് വിഡിയോ നൽകുന്നത്. ഹോർമുസ് കടലിടുക്ക് വഴി അനുമതിയില്ലാതെ കപ്പലുകൾ കടന്നാൽ ആക്രമിക്കുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ആളില്ലാ ഉപരിതല വാഹനങ്ങളായ നേവൽ ഡ്രോണുകൾ ഉപയോഗിച്ച് പേർഷ്യൻ ഗൾഫിലെ ഓയിൽ ടാങ്കറുകൾ ആക്രമിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ വിഡിയോ ചിത്രീകരിച്ച സമയം സംബന്ധിച്ചും ഈ കേന്ദ്രത്തിൽ ആക്രമണമുണ്ടായോയെന്ന കാര്യത്തിലും സ്ഥിരീകരണമില്ലെന്നാണ് റിപ്പോർട്ടുകൾ.

ലോകത്തെ എണ്ണവിതരണത്തിന്റെ വലിയൊരു പങ്ക് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് മേഖലയിൽ സംഘർഷം വർധിച്ചതോടെ ആഗോള എണ്ണവില കുതിച്ചുയരാനിടയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

https://twitter.com/i/status/2031784875817112041
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img