08:42am 13 November 2026
NEWS
ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം.കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പുരസ്‌ക്കാരം സമ്മാനിച്ചു
12/11/2026  08:19 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം.കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പുരസ്‌ക്കാരം സമ്മാനിച്ചു
HIGHLIGHTS

മുഖ്യമന്ത്രി വി ഡി സതീശനില്‍ നിന്നും ഡോ. സിദ്ദീഖ് അഹമ്മദ് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങുന്നു

കൊച്ചി: ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം. കൊച്ചി താജ് ഗേറ്റ്വേയില്‍ നടന്ന ബ്രാന്‍ഡ് കേരളം ബിസിനസ് സമ്മിറ്റ് 2026ല്‍ മുഖ്യമന്ത്രി വി ഡി സതീശനാണ് പുരസ്‌കാരം സമ്മാനിച്ചത്. വ്യവസായ വാണിജ്യ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കുന്ന സംരംഭകരേയും സ്ഥാപനങ്ങളേയും ആദരിക്കുന്നതിന് സംഘടിപ്പിക്കുന്ന പ്രമുഖ പുരസ്‌ക്കാരമാണ് പ്രോഫിറ്റ് ടസ്‌കര്‍ ഇന്ത്യ അവാര്‍ഡ്‌സ്. 

സംരംഭക മേഖലയ്ക്കും കേരളത്തിന്റെ ബിസിനസ് വളര്‍ച്ചയ്ക്കും ഇറാം ഹോള്‍ഡിങ്സ് നല്‍കിയ മികച്ച സംഭാവനകള്‍, ദീര്‍ഘവീക്ഷണം, നേതൃത്വമികവ് എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയത്. ഇന്‍ഡോ കോണ്ടിനെന്റല്‍ ട്രേഡ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് പ്രമോഷന്‍ കൗണ്‍സിലും എഫ് വൈ ബി ബിയും സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിച്ചത്.

എണ്ണ- വാതകം, ഊര്‍ജം, നിര്‍മാണം, ഉത്പാദനം, യാത്ര, ആരോഗ്യപരിചരണം, ഐ ടി, മാധ്യമം, ലോജിസ്റ്റിക്‌സ്, ഓട്ടോമൊബൈല്‍, പരിശീലനം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ് സംരംഭക കൂട്ടായ്മയാണ് ഇറാം ഹോള്‍ഡിങ്സ്. പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് നേടിയിട്ടുള്ള വ്യക്തിയാണ് ഡോ. സിദ്ദീഖ് അഹമ്മദ്. നിലവില്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി) ഇന്ത്യ- അറബ് കൗണ്‍സില്‍ കോ ചെയറും സൗദി- ഇന്ത്യ ബിസിനസ് നെറ്റ്വര്‍ക്ക് ചെയറുമാണ് ഡോ. സിദ്ദീഖ് അഹമ്മദ്. 

വിവിധ വ്യവസായ മേഖലകളിലെ മികവ് പരിഗണിച്ച് 21 പേര്‍ക്കാണ് ചടങ്ങില്‍ പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. പ്രത്യക്ഷത്തില്‍ പതിമൂവായിരത്തിലേറെ പേര്‍ക്കും അതിന്റെ ഇരട്ടിയിലേറെ പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുന്ന സ്ഥാപനമാണ് ഇറാം ഹോള്‍ഡിംഗ്സ്. 16ഓളം രാജ്യങ്ങളില്‍ സാന്നിധ്യവും ആഗോളതലത്തില്‍ 126ലധികം ഓഫിസുകളും ഇറാം ഹോള്‍ഡിംഗ്സ് ഒന്‍പതിലധികം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇറാം ഹോള്‍ഡിംഗ്സ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി കേരളത്തിന് പുറമേ മറ്റു സംസ്ഥാനങ്ങളിലും ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. 

ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതില്‍ മികച്ച സംരംഭകരുടെ പങ്ക് വലുതാണെന്ന് അഭിപ്രായപ്പെട്ടു. കേരളത്തിന്റെ വ്യാവസായിക സാധ്യതകളെ ആഗോളതലത്തില്‍ അടയാളപ്പെടുത്തുന്നതില്‍ ഇറാം ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിനെ പോലെയുള്ള നേതൃത്വങ്ങളുടെ സംഭാവനകള്‍ മാതൃകാപരമാണെന്ന് വിലയിരുത്തപ്പെട്ടു. സംരംഭക മേഖലയിലെ നേതൃത്വമികവിനെ ആദരിക്കുന്നതിനും സംസ്ഥാനത്തെ പുതുതലമുറ സംരംഭകര്‍ക്ക് പ്രചോദനം നല്‍കുന്നതിനുമാണ് ടസ്‌കര്‍ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് ഐ സി ടി ഇ പി കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

പുരസ്‌കാര നേട്ടത്തില്‍ സന്തോഷവും നന്ദിയും പ്രകടിപ്പിച്ച സിദ്ദീഖ് അഹമ്മദ്, ഇത് ഇറാം കുടുംബത്തിലെ ഓരോ അംഗത്തിന്റേയും കൂട്ടാമ പരിശ്രമത്തിനും അര്‍പ്പണബോധത്തിനുമുള്ള ആദരമാണെന്ന് വ്യക്തമാക്കി. 

ഐ സി ടി ഇ പി കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ടി വിനയ് കുമാര്‍, സെക്രട്ടറി ജനറല്‍ യു എസ് കുട്ടി, ഡയറക്ടര്‍ കെ രവീന്ദ്രന്‍, പ്രോഫിറ്റ് ന്യൂസ് ഡയറക്ടര്‍മാരായ കിരണ്‍ ജെയിംസ്, അലന്‍ ജോണ്‍, രാജശ്രീ വര്‍മ്മ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img