12:53am 20 November 2026
NEWS
5,000 പേർ ഒരേസമയം ഡേറ്റിങ്ങിന് ക്ഷണിച്ച താരം; ഇപ്പോൾ ജയിലിൽ; നാടുകടത്തൽ ഭീഷണിയിൽ വേര
18/11/2026  10:32 AM IST
nila
5,000 പേർ ഒരേസമയം ഡേറ്റിങ്ങിന് ക്ഷണിച്ച താരം; ഇപ്പോൾ ജയിലിൽ; നാടുകടത്തൽ ഭീഷണിയിൽ വേര

 

ലോകത്തിലെ ഏറ്റവും ഡിമാൻഡുള്ള ഗേൾഫ്രണ്ട് എന്ന വിശേഷണത്തോടെ അറിയപ്പെടുന്ന ഓൺലിഫാൻസ് മോഡൽ വേര ജിക്ക്മാൻസിന്റെ (29) ജീവിതത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. സമൂഹമാധ്യമങ്ങളിൽ ദശലക്ഷക്കണക്കിന് ആരാധകരുള്ള നെതർലൻഡ്സ് സ്വദേശിനി ഇപ്പോൾ യുഎസിലെ തടവറയിലാണ്. ടൂറിസ്റ്റ് വിസയിലെത്തി രാജ്യത്ത് ജോലി ചെയ്തെന്നാരോപിച്ചാണ് യുഎസ് കുടിയേറ്റ വിഭാഗമായ ഐസിഇ (ICE) വേരയെ അറസ്റ്റ് ചെയ്തത്. നാടുകടത്തൽ നടപടികൾ നേരിടുന്ന താരം മോചനത്തിനായി കാത്തിരിക്കുകയാണ്.

ഓൺലിഫാൻസ് പ്ലാറ്റ്‌ഫോമിൽ ഒൻപത് ലക്ഷത്തോളം ആരാധകരുള്ള വേരയ്ക്ക് ഇൻസ്റ്റഗ്രാമിൽ ആറ് ദശലക്ഷം ഫോളോവേഴ്സുണ്ട്. ഓൺലിഫാൻസിലൂടെ കോടികളുടെ വരുമാനം നേടിയിരുന്ന താരം ഒരിക്കൽ തനിക്കൊപ്പം ഡേറ്റിങ്ങിന് താൽപര്യം പ്രകടിപ്പിച്ച് ഒരേസമയം 5,000 പുരുഷന്മാർ രംഗത്തെത്തിയെന്നും വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് ‘മോസ്റ്റ് വാണ്ടഡ് ഗേൾഫ്രണ്ട് ഇൻ ദ് വേൾഡ്’ എന്ന വിശേഷണം വേരയ്ക്ക് ലഭിച്ചത്.

ടൂറിസ്റ്റ് വിസയിലാണ് വേര അമേരിക്കയിലെത്തിയത്. എന്നാൽ ന്യൂജഴ്സിയിലെ നെവാർക്ക് വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയതിനു പിന്നാലെ ഐസിഇ അധികൃതർ ഇവരെ പിടികൂടി. ടൂറിസ്റ്റ് വിസയിൽ രാജ്യത്തെത്തി തൊഴിൽ ചെയ്യുന്നത് യുഎസ് നിയമപ്രകാരം അനുവദനീയമല്ല. വേരയുടെ ഓൺലിഫാൻസ് അക്കൗണ്ടിനായി തയാറാക്കിയ വലിയൊരു വിഭാഗം കണ്ടന്റുകളും അമേരിക്കയിൽവച്ചാണ് ചിത്രീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. താരത്തിന്റെ ആരാധകരിൽ വലിയൊരു പങ്കും അമേരിക്കക്കാരാണെന്നതും ശ്രദ്ധേയമാണ്.

അറസ്റ്റിനുശേഷം ജയിലിലെ സാഹചര്യം അതീവ ബുദ്ധിമുട്ടേറിയതാണെന്നാണ് വേരയുടെ കുടുംബം പറയുന്നത്. മതിയായ ഭക്ഷണം ലഭിക്കുന്നില്ലെന്നും ഉറങ്ങാൻ ആവശ്യമായ സൗകര്യങ്ങളില്ലെന്നും വേര അറിയിച്ചതായി സഹോദരി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. കുടുംബം ഡച്ച് എംബസിയെ സമീപിച്ച് സഹായം അഭ്യർഥിച്ചെങ്കിലും ഇടപെടാൻ കഴിയില്ലെന്ന നിലപാടാണ് ലഭിച്ചതെന്നാണ് വിവരം.

നാടുകടത്തൽ നടപടി പൂർത്തിയായാൽ വേരയ്ക്ക് അമേരിക്കയിലേക്കുള്ള തിരിച്ചുവരവ് ഏറെക്കുറെ അസാധ്യമാകുമെന്നാണ് ആശങ്ക. ദശലക്ഷക്കണക്കിന് ആരാധകരും കോടികളുടെ വരുമാനവുമുണ്ടായിരുന്ന താരത്തിന് സ്വന്തം തൊഴിൽ മേഖലയുടെ പ്രധാന വിപണികളിലൊന്നായ യുഎസ് നഷ്ടമാകുന്ന സാഹചര്യമാണിപ്പോൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img