NEWS
അന്താരാഷ്ട്ര യോഗ ദിനാചരണം കുസാറ്റിൽ സംഘടിപ്പിച്ചു.
22/06/2026 11:11 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) നാഷണൽ സർവീസ് സ്‌കീം (NSS) യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രജാപതി യോഗയുടെ സഹകരണത്തോടെ യോഗ പരിപാടി സംഘടിപ്പിച്ചു. വൈസ് ചാൻസലർ പ്രൊഫ. (ഡോ.) എം. ജുനൈദ് ബുഷിരി പരിപാടി ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ കളമശ്ശേരിയിലെ അഭയ വൃദ്ധസദനത്തിലെ അന്തേവാസികൾ, പ്രജാപതി യോഗയിലെ വിദ്യാർഥികൾ, കുസാറ്റ് എൻ.എസ്.എസ്. വോളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









