NEWS
കുസാറ്റിൽ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു
21/06/2025 06:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ കായികപഠനവകുപ്പ്, നാഷണൽ സർവീസ് സ്കീം, കുഞ്ഞാലി മരക്കാർ സ്കൂൾ ഓഫ് മറൈൻ എഞ്ചിനീയറിംഗ് (കെഎംഎസ്എംഇ) എന്നിവയുമായി സഹകരിച്ച് തൃക്കാക്കര ക്യാംപസിൽ ശനിയാഴ്ച അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു.
സെമിനാർ കോംപ്ലക്സിൽ വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി പരിപാടി ഉദ്ഘാടനം ചെയ്തു. ആർട്ട് ഓഫ് ലിവിംഗിലെ അന്താരാഷ്ട്ര ഫാക്കൽറ്റി അംഗവും യോഗ വിദഗ്ദ്ധനുമായ രാജ്ഗോപാൽ കൃഷ്ണൻ നയിച്ച യോഗ സെഷനും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പരിപാടിയിൽ യോഗയുടെ ശാരീരികവും മാനസികവും ആത്മീയവുമായ നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
120 ഓളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.. ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. അജിത് മോഹൻ കെ ആർ, എൻഎസ്എസ് കോർഡിനേറ്റർ ഡോ. രമ്യ രാമചന്ദ്രൻ എന്നിവർ പരിപാടിയിൽ സംസാരിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










