01:38pm 09 November 2026
NEWS
അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു.
12/05/2025  07:21 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു.
HIGHLIGHTS

എറണാകുളം ലൂർദ് ആശുപത്രിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷ പരിപാടികൾ ഫോർട്ട് കൊച്ചി സബ് കളക്ടർ ശ്രീമതി മീര കെ ഐഎഎസ് ഉദ്ഘാടനം ചെയ്യുന്നു. സി. ഗോൾഡിൻ പീറ്റർ, ഡോ. സന്തോഷ് ജോൺ എബ്രഹാം, ഫാ ജോർജ്ജ് സെക്വീര, ഫാ. വിമൽ ഫ്രാൻസീസ്, സി റുഫീന എട്ടുരുത്തിൽ, സിനി ജോസ്ഫ് എന്നിവർ സമീപം.

കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ അന്താരാഷ്ട്ര നഴ്സസ് ദിനം അരോഹ -2025 ഫോർട്ട് കൊച്ചി സബ് കളക്ടർ ശ്രീമതി മീര കെ IAS ഉദ്ഘാടനം ചെയ്തു.ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ  ഫാ ജോർജ് സെക്വീര അദ്ധ്യക്ഷത വഹിച്ചു. ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് വിവിധ മത്സരങ്ങളിൽ വിജയികളായ നഴ്സുമാർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ലൂർദ്സ് കോൺവെന്റ് സുപ്പീരിയർ സി. ആലീസ് ജോസഫ്  നൈറ്റിംഗേൾ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട നഴ്സിനെ ആദരിച്ചു. ലൂർദ്സ് കോളേജ് ഓഫ് നേഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ റുഫീന എട്ടുരത്തിൽ നഴ്സസ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡയാലിസിസ് രോഗികൾക്കായുള്ള ചികിത്സാ നിധിയിലേക്കുള്ള നഴ്സുമാരുടെ സംഭാവന ശ്രീമതി സൗമി എ ചാക്കോയിൽ നിന്നും ഫാ. ജോർജ് സെക്വീര ഏറ്റുവാങ്ങി. ലൂർദ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ സന്തോഷ് ജോൺ എബ്രഹാം നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ ഗോൾഡ് പീറ്റർ, ശ്രീമതി ഗ്ലോറി എ എന്നിവർ സംസാരിച്ചു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img