
ദോഹ: പ്രവാസി ഇന്ത്യക്കാരായഎഞ്ചിനിയർമാരുടെകൂട്ടായ്മയായ
ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് ഇന്ത്യ ഖത്തർ ചാപ്റ്റർ
സംഘടിപ്പിച്ച സെമിനാർ
ശ്രദ്ധേയമായി.
“Additive Manufacturing” ഇൻഡസ്ട്രിയുടെയും സ്മാർട്ട് സിറ്റികളുടെയും ഭാവിരൂപപ്പെടുത്തൽഎന്നവിഷയത്തിൽ നടന്ന
സെമിനാർORYX University യിലെ എഞ്ചിനീയറിംഗ് കോളേജ് ഡീൻ ഡോ. റഫാൽ അൽ മുഫ്തി ഉദ്ഘാടനം ചെയ്തു.
IEI നടത്തുന്ന മികവുറ്റ പ്രവർത്തനങ്ങളും ഖത്തറിലെ എഞ്ചിനീയറിംഗ് സമൂഹത്തിനുള്ള അവരുടെ സംഭാവനകളും, കൂടാതെ ഇന്ത്യയും ഖത്തറും തമ്മിലുള്ള 51 വർഷത്തെ ദ്വൈതബന്ധവും പ്രശംസിച്ചു.
ഇന്ത്യ പുതുതായി ഉയർന്ന് വരുന്ന സാങ്കേതിക മേഖലകളിൽ തന്റെ തൊഴിൽജനങ്ങളെ പ്രാപ്തരാക്കാൻ സജീവമായി പ്രവർത്തിക്കുകയാണെന്നും അതിലൂടെ ആഗോള മത്സരാധിഷ്ഠിതത്വം നിലനിർത്തുകയാണെന്നും ഡോ. റഫാൽ അൽ മുഫ്തിപറഞ്ഞു.
IEI ഖത്തർ ചാപ്റ്റർ ചെയർമാൻ അബ്ദുൾ സത്താർഅധ്യക്ഷ തവഹിച്ചു.
cutting-edge സാങ്കേതിക വിദ്യയും മനുഷ്യ ബുദ്ധിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകളിൽ AI ഇന്ന് പ്രധാന വിഷയമായി മാറിയിരിക്കുന്നതായും അബ്ദുൾ സത്താർ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിച്ച് എഞ്ചിനീയർമാരെയും പുതിയ തലമുറയെയും അവരുടെ മേഖലകളിൽ മികവുറ്റവരാക്കാൻ ആവശ്യമായ അറിവും ഉപകരണങ്ങളും നൽകുന്നതിനായി IEI പ്രതിബദ്ധമാണെന്ന് അദ്ദേഹം ഉറപ്പു നൽകി.
ഒറിക്സ്യൂണിവേഴ്സിറ്റിപ്രൊഫസർ നൂറുദ്ധീൻ അൻസാരി
മുഖ്യപ്രഭാഷണം നടത്തി.
ഖത്തർഎനർജിഎഞ്ചിനീയർ ഖാലിദ് ഫഖ്റൂ മുഖ്യാ തിഥിയായിരുന്നു. AIയും മനുഷ്യ ചിന്തയും തമ്മിലുള്ള ബന്ധവും, അതിലൂടെ എങ്ങനെ എല്ലാ മേഖലകളും വിപ്ലവകരമായ മാറ്റങ്ങൾ നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.സെമിനാർ പ്രൊഫഷണലുകൾ, അക്കാദമീഷ്യൻമാർ, ഇൻഡസ്ട്രി പ്രതിനിധികൾ എന്നിവർക്കായി നെറ്റ്വർക്കിംഗിനും അറിവ് കൈമാറ്റത്തിനും മികച്ച വേദിയായിമാറി
പുതിയ തലമുറ എഞ്ചിനീയർമാർക്ക് സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ് മേഖലകളിൽ ബന്ധപ്പെടാനും, പഠിക്കാനും, നേതൃത്വമെടുക്കാനും അവസരം നൽകുകയെന്ന ലക്ഷ്യത്തോടെIEI NextGEN Engineers Forum (NEF)അസോസിയേറ്റ് സംഘടനയ്ക്കും രൂപം നൽകി.സെക്രട്ടറി
അബ്ദുൽ സമീർ സ്വാഗതവും ട്രഷറർ
ആഷിക് നന്ദിയും പറഞ്ഞു.











