04:59am 10 November 2026
NEWS
ഇന്ത്യന്‍ നാവികസേനയ്ക്ക് ശക്തി പകരാന്‍ ഐഎന്‍എസ് സൂറത്ത്
26/04/2025  08:07 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇന്ത്യന്‍ നാവികസേനയ്ക്ക് ശക്തി പകരാന്‍ ഐഎന്‍എസ് സൂറത്ത്

കൊച്ചി: ഇന്ത്യന്‍ നാവികസേനയുടെ പ്രതിരോധശേഷിയെ ശക്തിപ്പെടുത്തി തദ്ദേശീയ ഗൈഡഡ് മിസൈല്‍ നശീകരണ കപ്പല്‍ ഐഎന്‍എസ് സൂറത്ത്.തദ്ദേശീയ യുദ്ധക്കപ്പല്‍ രൂപകല്‍പ്പന, വികസനം, പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഇന്ത്യയുടെ മികവാണ് നേട്ടം പ്രകടിപ്പിക്കുന്നത്. പ്രതിരോധ നിര്‍മ്മാണ നിര്‍വഹണത്തില്‍ സ്വാശ്രയത്വത്തിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെയാണ് ഐഎന്‍എസ് സൂറത്ത് അടിവരയിടുന്നത്.

ഇന്ത്യയുടെ സമുദ്ര താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഇന്ത്യന്‍ നാവികസേനയുടെ അചഞ്ചലമായ പ്രതിബദ്ധതയ്ക്കും ആത്മനിര്‍ഭര്‍ ഭാരതിനോടുള്ള സമര്‍പ്പണത്തിനുമുള്ള തെളിവു കൂടിയാണിതെന്ന് ഇന്ത്യന്‍ നാവികസേന വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img