08:19am 05 October 2026
NEWS
അമേരിക്കയിൽ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം
05/10/2026  06:45 AM IST
nila
അമേരിക്കയിൽ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം

അമേരിക്കയിൽ വാഹനാപകടത്തിൽ തെലങ്കാന സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം. മഹാബുബാദ് സ്വദേശിനിയും സെന്റ് ലൂയിസിൽ റെസ്റ്ററന്റ് നടത്തിവരികയുമായ ദരം സുപ്രിയ (31) ആണ് മരിച്ചത്. ശനിയാഴ്ച മിസോറിയിലുണ്ടായ അപകടത്തിലാണ് മരണം.

റെസ്റ്ററന്റ് അടച്ചശേഷം സുഹൃത്തിനൊപ്പം കാറിൽ മടങ്ങുന്നതിനിടെയായിരുന്നു അപകടം. സുപ്രിയയും സുഹൃത്തും സഞ്ചരിച്ചിരുന്ന കാറിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുപ്രിയ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ സുഹൃത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമേരിക്കയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്ന സുപ്രിയയുടെ ഭർത്താവ് പി. രഞ്ജിത്താണ് ഞായറാഴ്ച രാവിലെ കുടുംബത്തെ മരണവിവരം അറിയിച്ചത്.

സുപ്രിയയുടെ അപ്രതീക്ഷിത മരണം കുടുംബത്തെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് സഹായിക്കണമെന്ന് സുപ്രിയയുടെ പിതാവ് തെലങ്കാന മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img