NEWS
ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ വെൽഫെയർ കേരള ചാപ്റ്റർ
31/07/2026 06:06 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ വെൽഫെയർ കേരള സ്‌റ്റേറ്റ് ബ്രാഞ്ചിന്റെ 2026 ആനുവൽ ജനറൽ ബോഡി യോഗവും, Best NGO Award 2026 സമ്മാന ദാനവും കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് ക്യാമ്പസ്സിൽ വച്ച് നടത്തി . 2026-27 വർഷത്തെ പുതിയ ഭാരവാഹികളായി, ഡോ. കിരൺ തമ്പി (പ്രസിഡന്റ് ), ഡോ. അനൂപ് ജോസഫ് ജോയ് (സെക്രട്ടറി), ശ്രീ. ജേക്കബ് തുമ്പയിൽ (ട്രെഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നോൺ ഗവൺമെന്റൽ ഓർഗനൈസേഷൻ (NGO) 2026 പുരസ്‌കാരം മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ, തൊടുപുഴ, ഇടുക്കി, ഏറ്റുവാങ്ങി.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








