09:47pm 07 November 2026
NEWS
ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡി ഖത്തർ അമീറിന് നിയമനപത്രം കൈമാറി
15/09/2026  08:02 PM IST
nila
ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡി ഖത്തർ അമീറിന് നിയമനപത്രം കൈമാറി

ദോഹ: ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് നിയമനപത്രം കൈമാറി. അമീരി ദിവാനിൽ നടന്ന ഔദ്യോഗിക ചടങ്ങിലാണ് അദ്ദേഹം നിയമനപത്രം കൈമാറി ഔദ്യോഗികമായി ചുമതലയേറ്റത്.
​കഴിഞ്ഞ ദിവസം ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സഅദ് അൽ മുറൈഖിക്ക് ഡോ. ശ്രീകർ റെഡ്ഡി തന്റെ നിയമനപത്രത്തിന്റെ പകർപ്പ് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് അമീറിനെ നേരിട്ടുകണ്ട് നിയമനപത്രം സമർപ്പിച്ചത്. തുടർന്ന്, അംബാസഡർ അമീറുമായി ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img