NEWS
ഇന്ത്യ-ഖത്തർ ഊർജ്ജബന്ധം ശക്തമാക്കുന്നു: ക്വട്ടർഎനർജി–ജി.എസ്.പി.സി. 17 വർഷത്തെ LNG കരാർ ഒപ്പുവെച്ചു
29/10/2025 02:18 PM IST
nila

ദോഹ: ഖത്തർഎനർജി (QatarEnergy)യും ഇന്ത്യയിലെ ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോർപ്പറേഷനും (GSPC) തമ്മിൽ 17 വർഷത്തെ ദീർഘകാല എൽ.എൻ.ജി. വിതരണ കരാർ ഒപ്പുവെച്ചു. കരാറനുസരിച്ച്, 2026 മുതൽ ഇന്ത്യയിലെ ടെർമിനലുകളിലേക്ക് വർഷംതോറും ഒരു മില്യൺ ടൺ വരെ എൽ.എൻ.ജി. വിതരണം ചെയ്യും. ഇന്ത്യയുടെ വളർന്നുവരുന്ന ഊർജ്ജ ആവശ്യം നിറവേറ്റുന്നതിലെ ഖത്തറിന്റെ പ്രതിബന്ധതയായ
ഈ കരാർരണ്ട് രാജ്യങ്ങളുടെയും സൗഹൃദബന്ധം കൂടുതൽ ഉറപ്പിക്കുന്നതായി
ഊർജ്ജകാര്യ മന്ത്രിയും ഖത്തർഎനർജി പ്രസിഡന്റും സിഇഒയുമായ സാഅദ് ബിൻ ഷെരിദ അൽ കഅബി പറഞ്ഞു.
2019-ൽ ഒപ്പുവെച്ച ആദ്യ ദീർഘകാല കരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ ധാരണ. ഇരുരാജ്യങ്ങളും സ്ഥിരതയുള്ള ഊർജ്ജഭാവിയും പരിസ്ഥിതി സൗഹൃദ വികസനവും ലക്ഷ്യമാക്കി സഹകരിക്കുമെന്ന് ഇരുപക്ഷവും വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











