NEWS
സ്വാതന്ത്ര്യ ദിനാഘോഷം
15/08/2025 06:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി : കൊച്ചി മെട്രോ മുട്ടം ഒ സി സി ബിൽഡിംഗിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പതാക ഉയർത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭിവാദ്യം സ്വീകരിച്ച ശേഷം ജീവനക്കാരെ അഭിസംബോധന ചെയ്തു സംസാരിച്ചു. ചടങ്ങിൽ പ്രവർത്തന മികവിനുള്ള പുരസ്കാരം സുരഷാ ഉദ്യോഗസ്ഥർക്ക് സമ്മാനിച്ചു. കുട്ടികൾക്കായി സംഘടിപ്പിച്ച പെയിൻ്റിംഗ് മൽസരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








