02:41am 30 August 2026
NEWS
നാല് മണിക്കൂറിൽ ലക്ഷ്യം നേടി ഇന്‍ഡെല്‍ മണി കടപ്പത്രങ്ങള്‍
28/08/2026  07:15 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നാല് മണിക്കൂറിൽ ലക്ഷ്യം നേടി ഇന്‍ഡെല്‍ മണി കടപ്പത്രങ്ങള്‍

കൊച്ചി: ഇന്‍ഡെല്‍ മണി ലിമിറ്റഡ് പുറത്തിറക്കിയ റിഡീം ചെയ്യാവുന്നതും ഓഹരിയാക്കി മാറ്റാനാവാത്തതുമായ കടപ്പത്രങ്ങള്‍ക്ക് (എന്‍സിഡി)   250 കോടിയുടെ അടിസ്ഥാന ഇഷ്യു ഉള്‍പ്പടെ 500 കോടി രൂപയുടെ ലക്ഷ്യം  ആദ്യ ദിനമായ ഓഗസ്റ്റ് 18 ന് നാലു മണിക്കൂറിനകം നേടാനായി.  ഇതേത്തുടര്‍ന്ന, നേരത്തേ പ്രഖ്യാപിച്ച തിയതിക്കു മുമ്പ്, ഓഗസ്റ്റ് 20ന് തന്നെ ഇഷ്യു അവസാനിപ്പിച്ചു. 1759 കോടി രൂപയ്ക്കുള്ള അപേക്ഷകള്‍ കമ്പനിക്കു ലഭിച്ചു.  ലക്ഷ്യമിട്ട അടിസ്ഥാന ഇഷ്യു തുകയേക്കാള്‍  704 ശതമാനം കൂടുതലാണിത്. ആയിരം രൂപ മുഖവിലയുള്ള, ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട,  ഈ കടപ്പത്രങ്ങള്‍ക്ക് പ്രതിവര്‍ഷം പരമാവധി 12.5 ശതമാനം വരെ പലിശ ലഭിച്ചേക്കാം.  ഇന്ത്യാ റേറ്റിംഗ്സ് ആന്റ് റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡ്' IND A-/ Stable ' റേറ്റിംഗ് നല്‍കിയിട്ടുണ്ട്്.
ഇന്‍ഡെല്‍ മണിയിലും അതിന്റെ വളര്‍ച്ചാ പദ്ധതികളിലും നിക്ഷേപകര്‍ക്കുള്ള വിശ്വാസമാണ്  ആവേശകരമായ ഈ പ്രതികരണത്തിനു കാരണമെന്ന് കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്ടറായ ഉമേഷ് മോഹനന്‍ പറഞ്ഞു.   രാജ്യമെങ്ങും, പ്രത്യേകിച്ച്  ഗ്രാമീണ മേഖലകളിലെ ആവശ്യക്കാര്‍ക്കുള്‍പ്പടെ വായ്പ എത്തിക്കാനുള്ള കമ്പനിയുടെ ശേഷി വര്‍ധിക്കും. വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ മൂലധനം സമാഹരിക്കാനുള്ള കമ്പനിയുടെ കഴിവ് ഇതിലൂടെ തെളിയിക്കപ്പെട്ടു. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉതകുന്ന തരത്തില്‍  മൂലധന ലഭ്യത വികസിക്കുകയും വായ്പ നല്‍കാനുള്ള ശേഷി കൂടുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.  കടപ്പത്രങ്ങളില്‍ നിന്നു സമാഹരിച്ച തുക സ്വര്‍ണ്ണ വായ്പകള്‍ക്കോ, കമ്പനിയുടെ നിലവിലുള്ള ബാധ്യതകള്‍ നേരത്തേ അടച്ചുതീര്‍ക്കുന്നതിനോ, പലിശ നല്‍കുന്നതിനോ,  മറ്റു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കോ വേണ്ടി ഉപയോഗിക്കും.  2026 സാമ്പത്തിക വര്‍ഷം ഇന്‍ഡെല്‍ മണി കൈകാര്യം ചെയ്തിരുന്ന ആസ്തികള്‍ (എയുഎം ) 4103.90 കോടി രൂപയുടേതായിരുന്നു. മൊത്ത വരുമാനം 605.96 കോടി രൂപയും അറ്റ ആസ്തി മൂല്യം 631.77 കോടി രൂപയും നികുതിക്കു ശേഷമുള്ള ലാഭം 123.97 കോടി രൂപയുമായിരുന്നു. ആസ്തികളുടെ ഗുണ നിലവാരത്തിലും മൂല ധന ശേഷിയിലും കൂടുതല്‍ ശ്രദ്ധയര്‍പ്പി്ച്ച കമ്പനിയുടെ 2026 മാര്‍ച്ച് 31 ലെ കണക്കുകളനുസരിച്ച്്   മൊത്തം നിഷ്‌ക്രിയ ആസ്തികള്‍, മൊത്തം ആസ്തികളുടെ 1.65 ശതമാനമായിരുന്നു. അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 1.29 ശതമാനവും ടയര്‍ 1 കാപിറ്റല്‍ ആഡിക്വസി അനുപാതം 20.47 ശതമാനവും ആയിരുന്നു.2026 ജൂണ്‍ 30 ലെ കണക്കനുസരിച്ച്  കമ്പനി  കൈകാര്യം ചെയ്യുന്ന ആസ്തികള്‍ (എയുഎം ) 4376.51  കോടി രൂപയുടേതാണ്.   അറ്റ ആസ്തി മൂല്യം 659.03 കോടി രൂപയും.  ശ്രദ്ധ കേന്ദ്രീകരിച്ചത് ആസ്തികളുടെ  ഗുണ നിലവാരം ഉയര്‍ത്തുന്നതിനും  മൂലധന ശേഷി വര്‍ധിപ്പിക്കുന്നതിനുമാണ്.  മൊത്തം നിഷ്‌ക്രിയ ആസ്തികള്‍, മൊത്തം ആസ്തികളുടെ 1.54 ശതമാനം വരും. അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 1.24 ശതമാനമാണ്.  കമ്പനിയുടെ ടയര്‍ 1 കാപിറ്റല്‍ ആഡിക്വസി അനുപാതം 22.47 ശതമാനവും. നിലവില്‍ ഹരിയാന, രാജസ്ഥാന്‍, യുപി, ഡല്‍ഹി, മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തമിഴ്നാട്, ആന്ധപ്രദേശ്, തെലങ്കാന, ഗുജറാത്ത് എന്നിവിടങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളായ പുതുച്ചേരി, ചാണ്ഡിഗര്‍, ആന്റമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലും കമ്പനിക്ക് ശാഖകളുണ്ട്.  'ഇന്‍ഡെല്‍ റെമിറ്റ് ' എന്നു പേരുള്ള വിദേശ നാണയ വിനിമയ വിഭാഗത്തിന്  റിസര്‍വ് ബാങ്കിന്റെ അംഗീകൃത ഡീലര്‍ കാറ്റഗറി-2 (എഡി-2)  ലൈസന്‍സ് ലഭിച്ചിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img