10:25pm 03 November 2026
NEWS
ഇഞ്ചിയോൺ കിയ സോറെന്റോ ഡ്രൈവ് സംഘടിപ്പിച്ചു
02/11/2026  06:24 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇഞ്ചിയോൺ കിയ സോറെന്റോ ഡ്രൈവ് സംഘടിപ്പിച്ചു
HIGHLIGHTS

ഇഞ്ചിയോൺ കിയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കിയ സോറെന്റോ ഡ്രൈവിൽ പങ്കെടുത്തവരോടൊപ്പം ഇഞ്ചിയോൺ കിയ സീനിയർ വൈസ് പ്രസിഡന്റ് – ഓപ്പറേഷൻസ് & സർവീസ് റജി വർഗീസ്, സെയിൽസ് ഗ്രൂപ്പ് ഹെഡ് പ്രേംജിത് സോമൻ എന്നിവർ.

കൊച്ചി : പ്രമുഖ വാഹന ഡീലർഷിപ്പായ ഇഞ്ചിയോൺ കിയയുടെ നേതൃത്വത്തിൽ കിയ സോറെന്റോ ഡ്രൈവ് സംഘടിപ്പിച്ചു. കൊച്ചി നെട്ടൂരിലെ ഇഞ്ചിയോൺ കിയ ഷോറൂമിൽ നിന്ന് ആരംഭിച്ച ഡ്രൈവ്, ആലപ്പുഴ മാരാരിക്കുളത്തുള്ള 'സന്താരി പേൾ ബീച്ച് റിസോർട്ടിലാണ്' സമാപിച്ചത്.

സോഷ്യൽ മീഡിയയിലെ ജനപ്രിയ ഇൻഫ്ലുവൻസർമാരും ഉപഭോക്താക്കളും പങ്കെടുത്ത ഡ്രൈവിൽ, തീരദേശ പാതയിലൂടെ 42 കിലോമീറ്റർ ദൂരമാണ് വാഹനങ്ങൾ അണിനിരന്നത്. ഡ്രൈവിനോടനുബന്ധിച്ച് ഇഞ്ചിയോൺ കിയ കൈവരിച്ച നിർണ്ണായകമായ ഒരു നേട്ടത്തിന്റെ ആഘോഷവും ചടങ്ങിൽ നടന്നു.

ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാനത്തുനിന്നു മാത്രം 50,000 റീട്ടെയിൽ യൂണിറ്റുകൾ വിറ്റഴിക്കുന്ന ആദ്യ ഡീലർഷിപ്പ് എന്ന അപൂർവ്വ നേട്ടമാണ് ഇഞ്ചിയോൺ കിയ സ്വന്തമാക്കിയത്. നവംബർ മാസത്തിൽ ഇഞ്ചിയോൺ കിയയിൽ നിന്ന് പുതിയ വാഹനം സ്വന്തമാക്കുന്ന ഉപഭോക്താക്കൾക്കായി പ്രത്യേക സമ്മാന പദ്ധതിയും പ്രഖ്യാപിച്ചു. നവംബറിൽ വാഹനം വാങ്ങുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിയ്ക്ക് 'ഐഫോൺ ഡുവോ'യും മറ്റൊരാൾക്കു ഇലക്ട്രിക് സ്‌കൂട്ടറും സമ്മാനമായി ലഭിക്കും.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img