12:24pm 27 April 2026
NEWS
മാതൃദിനത്തോടനുബന്ധിച്ച് ഇൻകാസ് ഖത്തർ പത്തനംതിട്ട ജില്ലാ കമ്മിറ്റി 'റീൽസ് മത്സരം 2026' സംഘടിപ്പിക്കുന്നു
27/04/2026  10:56 AM IST
nila
മാതൃദിനത്തോടനുബന്ധിച്ച് ഇൻകാസ് ഖത്തർ പത്തനംതിട്ട ജില്ലാ കമ്മിറ്റി റീൽസ് മത്സരം 2026 സംഘടിപ്പിക്കുന്നു

 


​ദോഹ: ലോക മാതൃദിനത്തോടനുബന്ധിച്ച് ഖത്തറിലെ മലയാളി സമൂഹത്തിനായി ഇൻകാസ് ഖത്തർ പത്തനംതിട്ട ജില്ലാ കമ്മിറ്റി 'റീൽസ് മത്സരം 2026' സംഘടിപ്പിക്കുന്നു. അമ്മയുടെ സ്‌നേഹം, ത്യാഗം, കരുതൽ, ജീവിതത്തിൽ അമ്മയുടെ സ്ഥാനം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് മത്സരം നടക്കുന്നത്.
​സൃഷ്ടിപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ പ്രവാസികൾക്ക് ഒരു വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മത്സരത്തിൽ വിജയികളാകുന്നവർക്ക് 
ഒന്നും രണ്ടും സമ്മാനമായി ക്യാഷ് അവാർഡും ട്രോഫിയും നൽകും.മികച്ച നടനും മികച്ച നടിയുമായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മെമെന്റോയും സർട്ടിഫിക്കറ്റും നൽകും.
റീൽസുകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 മെയ് 10 ആണ്.
​കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി താഴെ പറയുന്നl നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
7072 7289, 6625 1856, 3383 6541.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img