12:13pm 11 August 2026
NEWS
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മൂന്നാം ചരമവാർഷികം: ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
27/07/2026  11:02 AM IST
nila
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മൂന്നാം ചരമവാർഷികം: ഇൻകാസ്  ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി  മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

പാവപ്പെട്ടവരെയും അശരണരെയും ചേർത്തുനിർത്തി, നാടിന്റെ വികസനത്തിനായ് രാപ്പകലില്ലാതെ പ്രവർത്തിച്ച്, കാലം അടയാളപ്പെടുത്തിയ പകരം വെക്കാനില്ലാത്ത ജനനായകൻ ഉമ്മൻചാണ്ടിയുടെ മൂന്നാം ഓർമ്മദിനത്തോടനുബന്ധിച്ച് ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി, റെയാദ മെഡിക്കൽ സെൻ്ററുമായി സഹകരിച്ച് ഫാമിലി  മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ജൂലൈ 24 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ 11 മണിവരെ സംഘടിപ്പിച്ച ക്യാമ്പിൽ, നേരത്തേ രജിസ്റ്റർ ചെയിതിരുന്ന 200 ഓളം പേർ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി.  ജനറൽ ചെക്കപ്പ്, ഡോക്ടർ കൺസൾട്ടേഷൻ തുടങ്ങി നിരവധി സേവനങ്ങൾ ക്യാമ്പിൽ ലഭ്യമായിരുന്നു.

ഐ.സി.സി പ്രസിഡൻ്റ് ഏ.പി.മണികണ്ഠൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇൻകാസ്
കോഴിക്കോട്  ജില്ലാ പ്രസിഡന്റ് വിപിൻ പി.കെ മേപ്പയൂർ അധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ് പ്രസിഡൻ്റും, ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെ ഈ വർഷത്തെ "ഉമ്മൻചാണ്ടി ജനസേവാ പുരസ്‌കാര" ജേതാവുമായ ഷാനവാസ്‌ ബാവ, ഇൻകാസ് ആക്ടിംഗ് പ്രസിഡന്റ്‌ അഷറഫ് വടകര, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ വി ബോബൻ, ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം കെ. ജോസഫ്, റെയാദ മെഡിക്കൽ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അബ്ദുൾ കലാം തുടങ്ങിയവർ ആശംസകൾ നേർന്നു.

റെയാദ മെഡിക്കൽ സെന്ററിനുള്ള ഉപഹാരം ഷാനവാസ്‌ ബാവയും, കോഴിക്കോട് ജില്ലയിലെ ഇൻകാസ് സെൻട്രൽ കമ്മിറ്റി-ജില്ലാ കമ്മിറ്റി ഭാരവാഹികളും ചേർന്ന് കൈമാറി.  ഇൻകാസ് ഖത്തർ രക്ഷാധികാരി ജോപ്പച്ചൻ തെക്കെക്കൂറ്റ്, എൻജിനീയേഴ്‌സ് ഫോറം ഖത്തർ പ്രസിഡൻ്റ് ആഷിഖ് അഹമ്മദ്, ഇൻകാസ് ഖത്തർ ഉപദേശക സമിതി അംഗം നിയാസ് ചെരിപ്പത്ത്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സിറാജ് പാലൂർ, അബ്ബാസ് സി വി, ഈപ്പൻ തോമസ്സ്,  സഞ്ജയ് രവീന്ദ്രൻ, ബി.എം.ഫാസിൽ, ഫാസിൽ അബൂബക്കർ, ജിഷ ജോർജ്, മുഹമ്മദാലി വാണിമേൽ, ഷംസു വേളൂർ, ഷിബു സുകുമാരൻ, മഞ്ജുഷ ശ്രീജിത്ത്, സിദ്ധിക്ക് സി ടി, സോമൻ ചേട്ടാത്ത്, സലിം ഇടശ്ശേരി, ലേഡീസ് വിംഗ് പ്രസിഡൻ്റ് സിനിൽ ജോർജ്ജ്, വിവിധ ജില്ലാ കമ്മിറ്റി ഭാരാഹികളായ അജറ്റ് എബ്രഹാം, ജോമോൻ ജോസഫ്, മുനീർ പള്ളിക്കൽ, ബി.എം.ഹാഷിം, കൂടാതെ യൂത്ത് വിംഗ്-ലേഡീസ് വിംഗ് നേതാക്കളും സന്നിഹിതരായിരുന്നു.
ഇൻകാസ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഹരീഷ്കുമാർ സ്വാഗതവും, ട്രഷറർ ഷാഹിദ് വി പി നന്ദിയും പറഞ്ഞു. ഇൻകാസ്  കോഴിക്കോട് ജില്ലാ ഭാരവാഹികളും, നിയോജക മണ്ഡലം ഭാരവാഹികളും, വനിതാവിംഗ് ജില്ലാ നേതാക്കളും ക്യാമ്പിന് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img