01:58am 09 November 2026
NEWS
ഇൻകാസ് ഖത്തർ കുടുംബ സംഗമവും അവാർഡ് ദാനവും
21/08/2026  05:38 PM IST
nila
ഇൻകാസ് ഖത്തർ കുടുംബ സംഗമവും അവാർഡ് ദാനവും


പ്രവാസി കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയായ ഒഐസിസി -ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും ഇക്കഴിഞ്ഞ അക്കാദമിക വർഷത്തിൽ ഉന്നത വിജയം നേടിയ പ്രവർത്തകരുടെ മക്കൾക്കുള്ള അവാർഡ് വിതരണവും നടത്തി. കോഴിക്കോട് ഡിസിസി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കുടുംബ സംഗമം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ അഡ്വ.  കെ പ്രവീൺകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രവാസികൾ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്നു എന്നത് മാത്രമല്ല,  നമ്മുടെ നാടിന്റെ ഹൃദയ വികാരങ്ങൾ നെഞ്ചേറ്റിയവർ കൂടിയയാണെന്ന് പ്രവീൺ കുമാർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.  

പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ വടകരയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സിദ്ധീഖ് പുറായിൽ വിതരണം ചെയ്തു.  കെ.എസ്.യൂ ജില്ലാ കമ്മിറ്റി പ്രസിഡന്റും എം എൽ എ യുമായ വി.ടി സൂരജ്, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.പി എം നിയാസ്,  രാഷ്ട്രീയ കാര്യ സമിതി അംഗം എൻ.സുബ്രഹ്മണ്യൻ, മുൻ ഡിസിസി പ്രസിഡന്റ്‌ കെ.സി അബു,  ഇൻകാസ് ഖത്തർ രക്ഷധികാരി കെ. കെ ഉസ്മാൻ, ആദം മുൽസി,  കാവിൽ പി മാധവൻ, നിജേഷ് അരവിന്ദ്,  കരീം അബ്ദുള്ള, ബഷീർ തുവാരിക്കൽ, ജമാൽ കോരങ്ങോട് എന്നിവർ സംഗമത്തിന് ആശംസകൾ നേർന്ന് സംസാരിച്ചു . പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ അൻവർ സാദത്ത് സ്വാഗതവും ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി വിനീഷ് അമരാവതി നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായ അമീർ കെ.ടി, മുൻവ്വർ കുറ്റ്യാടി, റഫീക് പാലോളി, ഷഫീർ മണിയൂർ, സുരേഷ് ബാബു,ഹനീഫ എലത്തൂർ, സെയ്ദ് കോഴിക്കോട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img