09:17am 11 November 2026
NEWS
പി പി തങ്കച്ചന്‍റെ വിയോഗത്തിൽ ഇൻകാസ് ഖത്തർ അനുശോചനം രേഖപ്പെടുത്തി
16/09/2025  09:09 AM IST
nila
പി പി തങ്കച്ചന്‍റെ വിയോഗത്തിൽ ഇൻകാസ് ഖത്തർ അനുശോചനം രേഖപ്പെടുത്തി

നിയമസഭ സ്പീക്കറും   കെപിസിസി പ്രസിഡണ്ടും യുഡിഫ് ചെയർമാനും മന്ത്രിയും ആയിരുന്ന കോൺഗ്രസ്സ് നേതാവ് പി പി തങ്കച്ചന്‍റെ നിര്യാണത്തിൽ ഇൻകാസ് ഖത്തർ അനുശോചനം രേഖപ്പെടുത്തി. ഐ.സി. സി മുംബൈ ഹാളിൽ ചേർന്ന യോഗം ഇൻകാസ് ഖത്തർ സ്ഥാപക നേതാവ് കെ കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. പഴയ കാലകോൺഗ്രസ്സ് നേതാക്കളിൽ സൗമ്യത മുഖമുദ്രയായിട്ടുള്ള നേതാക്കളിൽ ഒരാളാണ് പി പി തങ്കച്ചൻ എന്ന്  കെ. കെ ഉസ്മാൻ ഓർമ്മിച്ചെടുത്തു.
ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠൻ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സംസാരിച്ചു. പാർട്ടിപ്രവർത്തകരെയും ജനങ്ങളെയും കേൾക്കാൻ സമയം കണ്ടെത്തിയിരുന്ന ചുരുക്കം നേതാക്കളിൽ ഒരാളായിരുന്നു പി പി തങ്കച്ചൻ എന്ന് മണികണ്ഠൻ അഭിപ്രായപ്പെട്ടു. 
ഇൻകാസ് ജനറൽ സെക്രട്ടറി ഈപ്പൻ തോമസ് സ്വാഗതം പറഞ്ഞ യോഗത്തിൽ  ആക്ടിങ് പ്രസിഡന്റ് സി താജ്ജുദ്ദീൻ  അദ്ധ്യക്ഷത വഹിച്ചു.  ഐ സി സി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, ഐ എസ് സി സെക്രട്ടറി ബഷീർ തൂവാരിക്കൽ, സെൻട്രൽ കമ്മറ്റി ഭാരവാഹികളായ ഷിബു കല്ലറ,അഡ്വ.  മഞ്ജുഷ ശ്രീജിത്ത് വനിതാ വിംഗ് ജന സെക്രട്ടറി അർച്ചന  സജി,  യൂത്ത് വിംഗ് പ്രസിഡന്റ് ദീപക് സി.ജി,  പി.ആര്‍ ദിജേഷ് എറണാകുളം, സന്ദീപ് ഗോപിനാഥ് മലപ്പുറം,  ജെറ്റി ജോർജ്, വർഗീസ് വർഗീസ് തുടങ്ങിയവർ പ്രിയ നേതാവിന് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സംസാരിച്ചു.  ഇൻകാസ്  സെൻട്രൽ കമ്മറ്റി  ട്രഷറർ അബ്ദുൾറഹ്മാൻ  യോഗത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img