03:28pm 11 November 2026
NEWS
ഇൻകാസ് ഓഐസിസി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു
11/10/2025  09:12 AM IST
nila
ഇൻകാസ് ഓഐസിസി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു


      ധീര രക്തസാക്ഷി അറയ്ക്കൽ സിജുവിന്റെ പേരാമ്പ്ര CKG കോളേജിൽ 40 വർഷത്തിന് ശേഷം SFI യുടെ ആധിപത്യം അവസാനിപ്പിച്ചതിൽ വിറളി പിടിച്ച CPM - SFI അഴിച്ചുവിട്ട സംഘർഷം ഇപ്പോൾ ആക്രമണത്തിൽ കലാശിച്ചിരിക്കുകയാണ്.
 
ഇന്നലെ വൈകിട്ട് നടന്ന UDF പ്രകടനത്തിൽ കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എംപി, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ, കെഎസ്‌യു മുൻ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ഉൾപ്പെടെ നിരവധി നേതാക്കളെയും പ്രവർത്തകരെയും പോലീസിനെ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചിരിക്കുകയാണ്.

ശബരിമലയിലെ സ്വർണ്ണ കൊള്ള മറയ്ക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ പൊതുസമൂഹം തിരിച്ചറിയുകയും ഇത്തരം ചെയ്തികൾക്ക് പ്രബുദ്ധ കേരളം പകരം ചോദിക്കുക തന്നെ ചെയ്യും.
  ശ്രീ ഷാഫി പറമ്പിൽ എംപിയ്ക്കും ഡിസിസി പ്രസിഡൻ്റ് അഡ്വ കെ പ്രവീൺകുമാറിനും മറ്റ് നേതാക്കന്മാർക്കും പ്രവർത്തകന്മാർക്കും എതിരെ നടന്ന സിപിഎം സ്പോൺസേഡ്  പോലീസ് ആക്രമണത്തിൽ ഇൻകാസ് ഒഐസിസി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img