09:00am 09 November 2026
NEWS
കളിയും പറച്ചിലുമായി ഇൻകാസ് മലപ്പുറം കുടുംബ സംഗമം.
15/04/2025  07:53 PM IST
nila
കളിയും പറച്ചിലുമായി ഇൻകാസ് മലപ്പുറം കുടുംബ സംഗമം.

ഈദ് - വിഷു -  ഈസ്റ്റർ സംയുക്താഘോഷത്തിന്‍റെ ഭാഗമായി ഇൻകാസ്  ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റി  "കളിയും പറച്ചിലും" എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. അബൂഹമൂര്‍ ദോഹ മോഡേൺ ഇന്ത്യൻ സ്കൂളിൽ  നടന്ന കുടുംബ സംഗമത്തില്‍ ഇരുന്നൂറില്‍  പരം കുടുംബങ്ങൾ പങ്കെടുത്തു. 

  ഐസിസി ജനറൽ സെക്രട്ടറി  എബ്രഹാം കെ  ജോസഫ് ഉദ്ഘടാനം ചെയ്ത കുടുംബ സംഗമത്തിൽ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മീറ്റി പ്രെസിഡണ്ട്  ഹൈദർ ചുങ്കത്തറ ഈദ് -വിഷു -ഈസ്റ്റർ സന്ദേശം  നൽകി

ഇൻകാസ് മലപ്പുറം  ജില്ലാ പ്രെസിഡന്റ് സന്ദീപ് ഗോപിനാഥ് അധ്യക്ഷത വഹിച്ച ചടങ്ങില്‍  ജില്ല ജനറൽ സെക്രട്ടറി ആഷിക് തിരൂർ  സ്വാഗതവും ജില്ലാ ട്രഷറർ സിദ്ധീഖ് ചിറവലൂർ നന്ദിയും പറഞ്ഞു. മുൻ ജില്ലാ പ്രെസിഡന്റ് റൗഫ് മങ്കട,  ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അഷ്‌റഫ് നന്നമുക്ക് ,ശാഹുൽ ഹമീദ്, അഷ്‌റഫ് വാകയിൽ ,സി എ സലാം. ജില്ല വൈസ് പ്രസിഡണ്ട് മാരായ റിയാസ് വാഴക്കാട് , നാസർ അരീക്കോട് , ജില്ലാ ജനറല്‍ സെക്രട്ടറി മാരായ ഷംസീർ കാളച്ചാൽ , സലിം എരമംഗലം, ഐ വൈ സി വൈസ് ചെയര്മാന് ശിഹാബ് നരണിപ്പുഴ , ജില്ല യൂത്ത് വിങ് പ്രെസിഡന്റ് ശറഫുദ്ധീൻ നന്നമുക്ക് , ജില്ല യൂത്ത് വിങ് സെക്രട്ടറി സിജോ നിലമ്പൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .
സെൻട്രൽ കമ്മിറ്റി കൾച്ചറൽ കൺവീനർ വിനോദ് പുത്തൻ വീട്ടിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലിക്കൊടുത്തു

കുടുംബ സംഗമത്തിന്റെ ഭാഗമായി ഇൻകാസ് കലാകാരൻമാർ അവതരിപ്പിച്ച സംഗീത പരിപാടിയും  ഇൻകാസ് കുടുംബ അംഗങ്ങൾക്കും  കുട്ടികൾക്കും  വേണ്ടി   വിവിധ കലാകായിക മത്സരങ്ങളും നടന്നു .  മത്സരങ്ങൾക്ക് കമ്മിറ്റി ജില്ലാ ഭാരവാഹികളും പ്രവർത്തകരും നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img