NEWS
യൂണി-വൈ ക്ലബ്ബിന്റെ ഉദ്ഘാടനവും, “സ്നേഹത്തോടെ ഒരു ഉരുള” പദ്ധതിയുടെ പ്രഖ്യാപനവും
05/01/2026 06:35 PM IST
nila

ചെന്നിത്തല : വൈ എം സി ഏ
യുടെ യുവജന വിദ്യാർത്ഥി വിഭാഗമായ യൂണി-വൈ ക്ലബ്ബിന്റെ ഉദ്ഘാടനവും, “സ്നേഹത്തോടെ ഒരു ഉരുള” എന്ന സേവന പദ്ധതിയുടെ പ്രഖ്യാപനവും ജില്ലാ പഞ്ചായത്ത് അംഗം ബിനി ജയിൻ നിർവ്വഹിച്ചു. ചെന്നിത്തല
വൈ എം സി എ
യുടെ ക്രിസ്തുമസ് പുതുവത്സര കുടുംബസംഗമത്തിൽ വച്ച് വൈഎംസിഎ കുടുംബാംഗമായ ബിനി ജയിന് ആദരവും നൽകി. പ്രസിഡന്റ്
കെ പി ജേക്കബ്, റവ ഫാ ജോൺ കെ വർഗ്ഗീസ്, റവ ഫാ ജോർജ്ജ് വർഗ്ഗീസ്, സബ് റീജിയണൽ ചെയർമാൻ ജോസഫ് ജോൺ, സെക്രട്ടറി ജയിൻ ജോർജ്ജ്, ട്രഷറർ എബ്രഹാം പി ജോൺ, വൈസ് പ്രസിഡന്റ് എം ജി സണ്ണി, യൂണി വൈ ചെയർമാൻ നിധിൻ ബാബു എന്നിവർ പ്രസംഗിച്ചു.
യൂണി-വൈ യുടെയും വനിതാ ഫോറത്തിന്റെയും നേതൃത്വത്തിൽ കലാപരിപാടികൾ നടന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











