NEWS
തൂഫാൻ കാമാൻഡോസ് പ്രഖ്യാപനത്തിൻ്റെയും വാക്കത്തോണിൻ്റെയും ഉദ്ഘാടനം
26/09/2026 05:54 PM IST
nila

മുളക്കുഴ: പൊതു വിദ്യാഭ്യാസവകുപ്പും നാഷണൽ സർവീസ് സ്കീമും സംയുക്തമായി സംഘടിപ്പിച്ച തൂഫാൻ കാമാൻഡോസ് പ്രഖ്യാപനത്തിൻ്റെയും വാക്കത്തോണിൻ്റെയും ഉദ്ഘാടനം മുളക്കുഴ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ മുളക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സജിത മനു നിർവഹിച്ചു. പ്രിൻസിപ്പൽ അംബിക ബി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമണിക സന്തോഷ് , സിനീയർ അധ്യാപകൻ വിനോദ് കുമാർ, സ്റ്റാഫ് സെക്രട്ടറി അജിത കുമാരി, പി. ടി. എ. പ്രസിഡൻ്റ് ബിനി സുധീഷ്, എൻ.എസ്.എസ് പ്രോഗ്രാം ആഫീസർ എസ്. മീര എന്നിവർ പ്രസംഗിച്ചു.
തുടർന്ന് മുളക്കുഴ പഞ്ചായത്ത് ജംഗ്ഷനിൽ കുട്ടികൾ നൃത്ത ശില്പം, ഫ്ലാഷ് മോബ്, ഒപ്പ് ശേഖരണം, ലഹരി വിരുദ്ധ സന്ദേശമുയർത്തിയ മെഗാ വാക്കത്തോൺ എന്നിവ നടത്തി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










