
പുന്തല. ഗ്രാമദീപം ഗ്രന്ഥശാലാ മന്ദിരത്തിനു മുകളിൽ നിർമിച്ച പി.ഗാദാധരൻ നമ്പൂതിരി ഹാളിൻ്റെ ഉദ്ഘാടനം പ്രശസ്ത മലയാളം കലിഗ്രഫി ആർട്ടിസ്റ്റ് കേരള ശ്രീനാരായണ ഭട്ടതിരി ഉദ്ഘാടനം ചെയ്തു. പുന്തല ബി. കെ. വി. എൻ. എസ്. എസ് യു.പി സ്കൂൾ പ്രഥമാധ്യാപകനും വിജ്ഞാനോദയം ഗ്രന്ഥശാലയുടെ പ്രസിഡൻ്റും സാംസ്കാരിക പ്രവർത്തകനുമായിരുന്നു പി.ഗദാധരൻ നമ്പൂതിരി. അദ്ദേഹത്തിൻ്റെ സ്മരണാർത്ഥം മകൻ കുളനട മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ MD ഡോ: ജി വിജയകുമാറും കുടുംബവുമാണ് ഹാൾ നിർമ്മിച്ചു നല്കിയത്.
ഗ്രന്ഥശാല പ്രസിഡൻ്റ് ബിനുകുമാർ. വി.കെയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഡോ: ജി. വിജയകുമാർ ആമുഖ പ്രസംഗം നടത്തി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം ബി. ബാബു സ്വാഗതവും സെക്രട്ടറി എം.ഐ ബദറുദ്ദീൻ നന്ദിയും അറിയിച്ചു. പി.ഗദാധരൻ നമ്പൂതിരി അനുസ്മരണ പ്രഭാഷണം ഗ്രന്ഥശാലാ സംഘം പഞ്ചായത്ത് നേതൃസമിതി കൺവീനർ പ്രൊഫ.ആർ. രാജഗോപാലും ഫോട്ടോ അച്ഛാദനം സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ജി. കൃഷ്ണകുമാറും നിർവഹിച്ചു. മലയാളം അക്ഷരമാല കലിഗ്രഫിയായി എഴുതിയാണ് കേരള ശ്രീനാരായണ ഭട്ടതിരി ഉദ്ഘാടനം നിർവഹിച്ചത്.











