12:16pm 13 November 2026
NEWS
പാണ്ടനാട് ലയൺസ് ക്ലബ്ബിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ്
06/07/2026  09:44 AM IST
പാണ്ടനാട് ലയൺസ് ക്ലബ്ബിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ്

പാണ്ടനാട്: പാണ്ടനാട് ലയൺസ് ക്ലബ്ബിന്റെ 2026-27 ലേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ലയൺസ് മുൻ ഡിസ്ട്രിക്റ്റ് ഗവർണർ ഡോ സി പി ജയകുമാറും, വിവിധ സേവന പദ്ധതികളുടെ ഉത്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം പി യും നിർവഹിച്ചു. ക്ലബ്‌ പ്രസിഡന്റ്‌ സണ്ണി പുഞ്ചമണ്ണിൽ അധ്യക്ഷത വഹിച്ചു. റീജിയണൽ ചെയർപേഴ്സൺ പി ബി സുജാഹുദ്ദിൻ, പരിസ്ഥിതി കോർഡിനേറ്റർ വിജയകുമാർ ശങ്കരപിള്ള, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഗീവർഗീസ് പി ജി, എം എൻ ശ്രീകുമാർ, ജോൺസൻ കെ ജെ എന്നിവർ പ്രസംഗിച്ചു.
ലഹരിവിരുദ്ധ പ്രചരണം, പരിസ്ഥിതി സംരക്ഷണം, നേത്ര ചികിത്സ, ഭിന്നശേഷിക്കാർക്ക് കൃത്രിമ അവയവ വിതരണം, ഹോമിയോ ഡിസ്പെൻസറിക്കായി വാട്ടർ ഫിൽറ്റർ, വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിക്കുന്ന വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ, അംഗൻവാടി കുട്ടികൾക്കുള്ള കിറ്റ് വിതരണം മുതലായ പരിപാടികൾ ഈ വർഷത്തെ സേവന പദ്ധതി യിൽ ഉൾപെടുത്തിയിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു.
സണ്ണി പുഞ്ചമണ്ണിൽ ( പ്രസിഡന്റ്‌ ), ശ്രീകുമാർ എം എൻ ( സെക്രട്ടറി ) ജോൺസൺ കെ ജെ ( ട്രഷറര്‍ )എ ആർ മോഹന കുമാർ ( അഡ്മിനിസ്ട്രേറ്റർ ) എന്നിവർ ഭാരവാഹികളായി സ്ഥാനാരോഹണം ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img