06:50pm 04 November 2026
NEWS
നിയമവിരുദ്ധ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു: ഖത്തറിൽ ജനറൽ ടാക്സ് അതോറിറ്റി പരിശോധന ശക്തമാക്കി
04/11/2026  03:04 PM IST
nila
നിയമവിരുദ്ധ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു: ഖത്തറിൽ ജനറൽ ടാക്സ് അതോറിറ്റി പരിശോധന ശക്തമാക്കി

 

 

​ദോഹ: ടാക്സ് നിയമങ്ങൾ ലംഘിച്ച് വിപണിയിലെത്തിച്ച 150 കിലോഗ്രാമിലധികം വരുന്ന പുകയില ഉൽപ്പന്നങ്ങൾ ഖത്തറിലെ ജനറൽ ടാക്സ് അതോറിറ്റി (GTA) പിടിച്ചെടുത്തു. രാജ്യത്തെ വിവിധ വാണിജ്യ സ്ഥാപനങ്ങളിൽ ബന്ധപ്പെട്ട അധികൃതരുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. നികുതി വെട്ടിപ്പും നിയമവിരുദ്ധ വ്യാപാരവും തടയുന്നതിന്റെ ഭാഗമായാണ് നടപടി.
​അംഗീകൃത ടാക്സ് സ്റ്റാമ്പുകളില്ലാത്ത പുകയില ഉൽപ്പന്നങ്ങളും, വിൽപനയ്ക്ക് അനുമതിയില്ലാത്ത ഉൽപ്പന്നങ്ങളുമാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസുകളും അനുബന്ധ രേഖകളും ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ ആന്റി-ടാക്സ് ഇവേഷൻ ടീം നിയമനടപടികൾ സ്വീകരിച്ചു വരികയാണ്.
​രാജ്യത്തെ പുകയില ഉൽപ്പന്നങ്ങളുടെ വിതരണ ശൃംഖല കേന്ദ്രീകരിച്ച് കർശന പരിശോധന തുടരുമെന്ന് അതോറിറ്റി അറിയിച്ചു. നികുതി നിയമങ്ങൾ പൂർണ്ണമായും പാലിക്കാൻ എല്ലാ വ്യാപാരികളും ഇറക്കുമതിക്കാരും ബാധ്യസ്ഥരാണ്. പുകയില ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നവർ 'ധരീബ' (Dhareeba) പ്ലാറ്റ്‌ഫോമിൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് സിസ്റ്റം വഴി രജിസ്റ്റർ ചെയ്യുകയും, ഉൽപ്പന്നങ്ങളിൽ അംഗീകൃത സ്റ്റാമ്പുകൾ പതിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
​നിയമലംഘനങ്ങൾ തടയുന്നതിനൊപ്പം നികുതിദായകർക്ക് ആവശ്യമായ ബോധവൽക്കരണം നൽകുന്ന പ്രവർത്തനങ്ങളും അതോറിറ്റി തുടരുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img