
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രം വായനദിനത്തിൽ ഉമയാറ്റുകര എം.ടി.എൽ.പി സ്കൂളിൽ വായനദിന പരിപാടി സംഘടിപ്പിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ എച്ച്.റീന ഉദ്ഘാടനം ചെയ്തു. വായന അറിവും തിരിച്ചറിവും പ്രദാനം ചെയ്യുമെന്നും വിജ്ഞാനത്തോടൊപ്പം ജീവിത വിജയവും നേടാനാകുമെന്നും അവർ പറഞ്ഞു. ഭാഷാപഠനകേന്ദ്രം ജോയിൻ്റ് സെക്രട്ടറി മായാരാജ് കല്ലിശ്ശേരി അധ്യക്ഷയായി. കവിയും ഗാനരചയിതാവുമായ ജി.നിശീകാന്ത് വായനദിന സന്ദേശം നൽകി. ഭാഷാപഠനകേന്ദ്രം പദ്ധതി സംയോജകൻ ബോധിനി കെ.ആർ.പ്രഭാകരൻ നായർ ആമുഖ പ്രഭാഷണം നടത്തി. ഭാഷാപഠനകേന്ദ്രം ഉപാധ്യക്ഷൻ എൻ.ജി.മുരളീധരക്കുറുപ്പ് വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭാഷാപഠനകേന്ദ്രം സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ, സ്കൂൾ പ്രധാനാധ്യാപിക പി.കെ.ദീപ, സ്കൂൾ പിടിഎ വൈസ് - പ്രസിഡൻ്റ് ആതിര വിപിൻ, കെ.എച്ച്.ഹരിത എന്നിവർ പ്രസംഗിച്ചു. തുടർന്ന് എൻ.ജി.മുരളീധരക്കുറുപ്പ് പ്രശ്നോത്തരി നയിച്ചു.











