02:14pm 09 September 2026
NEWS
ഐ.എഫ്.എഫ്.കെ ശ്രദ്ധേയമായി ചില്ല സ്റ്റാൾ
17/12/2025  08:37 PM IST
നാസർ
ഐ.എഫ്.എഫ്.കെ ശ്രദ്ധേയമായി ചില്ല സ്റ്റാൾ

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ടാഗോർ തീയറ്ററിൽ വൈവിധ്യങ്ങളുടെ കാഴ്ച ഒരുക്കുകയാണ് കരകുളം ചില്ല സെന്റർ ഫോർ ഹാബിലിറ്റേഷന്റെ സ്റ്റാൾ.  ചില്ലയിലെ ഓട്ടിസ്റ്റിക് വിദ്യാർത്ഥികൾ നിർമിച്ച ആഭരണങ്ങൾ, ടീ ഷർട്, ബാഗ്,  തുടങ്ങിയവയാണ് സ്റ്റോറിൽ ഒരുക്കിയിരിക്കുന്നത്. മുന്തിരി, പൈനാപ്പിൾ എന്നിവയുടെ ചായയും ഇവിടെ സൗജന്യമായി നൽകുന്നു. താല്പര്യമുള്ളവർക്ക് ചില്ലയിലേക്ക് സംഭാവനയും നൽകാം.മുതിർന്ന ഓട്ടിസ്റ്റിക് കുട്ടികളെ വിവിധ മേഖലകളിൽ പരിശീലിപ്പിച്ചു അവരെ  മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചില്ല ആരംഭിച്ചതെന്നും ഭിന്നശേഷി സൗഹൃദ സമൂഹം എന്ന് പറയുമ്പോഴും സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും ഈ ആശയം ഇതുവരെ പൂർണമായി എത്തിക്കാൻ സാധിച്ചിട്ടില്ലെന്നും ചില്ലയുടെ ഭാരവാഹികൾ പറയുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img