01:55am 04 September 2026
NEWS
ചരിത്രത്തെ ഇല്ലായ്മ ചെയ്യുന്ന ഭരണ കൂട ഭീകരത തിരിച്ചറിയുക
27/01/2025  04:09 PM IST
ചരിത്രത്തെ ഇല്ലായ്മ ചെയ്യുന്ന ഭരണ കൂട ഭീകരത തിരിച്ചറിയുക

ദോഹ: ചരിത്രത്തെ  ഇല്ലായ്മ ചെയ്യുന്നതും വളച്ചൊടിക്കുന്നതുമായ ഭരണകൂട ഭീകരതക്കാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നതെന്ന് കെ. എം. സി. സി. ഖത്തർ ബൗദ്ധിക വിഭാഗമായ ധിഷണയുടെ ഗവേഷണ പഠനസംഗമം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ യഥാർത്ഥ ചരിത്രം പഠിക്കുന്നതും അറിയുന്നതും അവരെ അസ്വസ്ഥമാക്കുന്നുണ്ട്. അതുകൊണ്ടാണ് ചരിത്രസ്മാരകങ്ങളുടെ പേരുകൾ അടിക്കടി മാറ്റിക്കൊണ്ടിരിക്കുന്നത്. ശരിയായ ചരിത്രം പഠിക്കാനും അത് പ്രചരിപ്പിക്കാനും പ്രാപ്തരായ ടീമിനെ വളർത്തിയെടുക്കുകയാണ് ധിഷണയുടെ ലക്ഷ്യം.

വടക്കെയിന്ത്യയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ലാഡർ ഫൌണ്ടേഷന്റെ വൈസ് പ്രസിഡണ്ടും മുസ്ലിം ലീഗ് ദേശീയ സെക്രട്ടരിയുമായ മുഹമ്മദ് കോയ, സെക്രട്ടരി എം. വി. സിദ്ധീഖ് മാസ്റ്റർ, അഹമ്മദ് മൂസ്സ, സുബൈർ ഹുദവി എന്നിവർ പ്രസംഗിച്ചു. കെ. എം. സി. സി. ഖത്തർ സംസ്ഥാന വൈസ് പ്രസിഡണ്ട് പി. കെ. അബ്ദുറഹീം സമാപന സമാപന പ്രസംഗം നടത്തി. സമ്മാനദാനവും ധീ മൂന്നാം പതിപ്പിന്റെ പ്രകാശനവും അദ്ധേഹം നിർവ്വഹിച്ചു. ഒരു വർഷം നീണ്ടുനിന്ന ഗവേഷണ പഠന കോഴ്സിന്റെ നാൾ വഴികൾ ഫെസിലിറ്റേറ്ററും എഴുത്തുകാരനുമായ ഷെരീഫ് സാഗർ അവതരിപ്പിച്ചു.

ധിഷണ ചെയർമാൻ ഇ. എ. നാസർ അധ്യക്ഷത വഹിച്ചു. 

ധിഷണ മുൻ ചെയർമാൻ അബ്ദുൽ ഖാദർ താനൂർ, അനസ് സൈതലവി, കെ. എച്ച്. ഷഫീർ, പി. പി. സമദ്, എം. പി. ഇല്ല്യാസ് മാസ്റ്റർ, ഒ. കെ. മുനീർ, മുസ്തഫ മാസ്റ്റർ വല്ലപ്പുഴ പ്രസംഗിച്ചു. ജനറൽ കൺവീനർ മുസമ്മിൽ വടകര സ്വാഗതവും അക്കാദമിക് കോഓർഡിനേറ്റർ അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു. ഇജാസ് പുനത്തിൽ, സത്താറഹമ്മദ് നാട്ടിക, അബ്ദുറഹ്മാൻ ഹുദവി തൊടുപുഴ, പി. പി. ഫഹദ്, ജാബിർ കൊയിലാണ്ടി, ഷുഹൈബ് കോട്ടക്കൽ, സലീം ഏലായി, റഫീഖ് മങ്ങാട് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img